ഏതൊക്കെ സീറ്റ് ആർക്കൊക്കെ? ജാർഖണ്ഡിൽ ഇൻഡ്യ സഖ്യം തീരുമാനമുറപ്പിച്ചു, ഇനി അങ്കം മുറുകും

കോൺ​ഗ്രസ് 30 സീറ്റുകളിലാണ് മത്സരിക്കുക. ആർജെഡി ആറ് സീറ്റുകളിലും ഇടതുപാർട്ടികൾ മൂന്ന് സീറ്റുകളിലും മത്സരിക്കാനും ധാരണയായി.

റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇൻഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) 43 സീറ്റുകളിൽ മത്സരിക്കും. കോൺ​ഗ്രസ് 30 സീറ്റുകളിലാണ് മത്സരിക്കുക. ആർജെഡി ആറ് സീറ്റുകളിലും ഇടതുപാർട്ടികൾ മൂന്ന് സീറ്റുകളിലും മത്സരിക്കാനും ധാരണയായി.

ധൻവർ, ഛത്രപൂർ, വിശ്രാംപുർ നിയമസഭാ സീറ്റുകളിൽ ഇൻഡ്യ സഖ്യ കക്ഷികൾ തമ്മിൽ സൗഹൃദമത്സരം നടക്കും. ധൻവറിൽ‌ ബിജെപിക്കായി മുതിർന്ന നേതാവും മുൻ എംപിയുമായ ബാബുലാൽ മറാണ്ടി ആണ് മത്സരരം​ഗത്തുള്ളത്. ജെഎംഎം, ആർജെഡി, സിപിഐഎംഎൽ എന്നിവ സംയുക്തമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു. മൂന്നു സീറ്റുകളിൽ ഈ ധാരണ ബാധകമല്ല. ധൻവാറിൽ ജെഎംഎം- സിപിഐഎംഎൽ സൗഹൃദമത്സരം നടക്കും. ജെഎംഎം ജനറൽ സെക്രട്ടറി വിനോദ് പാണ്ഡേ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സീറ്റ് ധാരണകളെക്കുറിച്ച് ഇൻഡ്യ സഖ്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. 82 അം​ഗ ജാർഖണ്ഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. നവംബർ 13നും 20നുമാണ് വോട്ടെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഭരണകക്ഷിയായ ജെഎംഎം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബാർഹെത് സീറ്റിലാണ് മത്സരിക്കുക. അദ്ദേഹത്തിന്റെ ഭാര്യ കല്പന മുർമു സോറൻ ​ഗാണ്ഡേ സീറ്റിൽ നിന്ന് ജനവിധി തേടും.

Also Read:

Kerala
ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ ഇനിയും കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

അതിനിടെ, ജാർഖണ്ഡിനുള്ള 1.36 ലക്ഷം കോടി രൂപയുടെ കൽക്കരി കുടിശ്ശിക തീർക്കാൻ കേന്ദ്രത്തോട് കൂപ്പുകൈകളോടെ അഭ്യർഥിക്കുകയാണെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജാർഖണ്ഡ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനം സന്ദർശിക്കാനിരിക്കെയാണ് സോറ​ന്‍റെ അഭ്യർഥന. ജാർഖണ്ഡിൽ നവംബർ നാലിന് മോദി രണ്ട് റാലികളിലും നവംബർ മൂന്നിന് ഷാ മൂന്ന് പൊതുയോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്.

Content Highlights: india block finalised seat-sharing formula for the upcoming Jharkhand Assembly elections

To advertise here,contact us