നിലയ്ക്കാതെ ഭീകരാക്രമണങ്ങൾ; കശ്മീരിൽ അതിഥിതൊഴിലാളികൾക്ക് നേരെ വീണ്ടും ആക്രമണം

ഉത്തർപ്രദേശിൽ നിന്ന് വന്ന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും അതിഥിതൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം. ഉത്തർപ്രദേശിൽ നിന്ന് വന്ന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ജമ്മുവിലെ ബുധ്‌ഗം ജില്ലയിലായിരുന്നു ഉണ്ടായത്. ജൽ ശക്തി വകുപ്പിലെ ദിവസവേതന ജീവനക്കാരായ സോഫിയാൻ, ഉസ്മാൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും നിലവിൽ ആരോഗ്യനില തൃപ്തികരവുമാണ്. ആക്രമിച്ച ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. മേഖല പൂർണ്ണമായും അടച്ചാണ് സുരക്ഷ സേനയുടെ പരിശോധന. ജമ്മു കശ്മീർ പൊലീസും മേഖലയിലുണ്ട്.

12 ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണ് ഇത്. ദിവസങ്ങൾക്ക് മുൻപ് നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ വെടിവെപ്പിൽ ആറ് തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.

Content Highlights: Migrant Labourers attacked by terrorists at Jammu Kashmir

To advertise here,contact us