മഹാരാഷ്ട്രയിൽ ബിജെപിക്കായി പണം ഒഴുകുന്നു, എത്തിക്കുന്നത് പൊലീസ് വാഹനത്തിൽ: ശരദ് പവാർ

പൊലീസ് ഉദ്യോ​ഗസ്ഥരടക്കം നിരവധി പേരിൽ നിന്ന് ഇത് സംബന്ധിച്ച വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ശരദ് പവാർ വ്യക്തമാക്കി

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിക്കായി പണം ഒഴുകുകയാണെന്ന് മുൻ കേന്ദ്ര മന്ത്രിയും നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി നേതാവുമായ ശരദ് പവാർ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊലീസ് വാഹനങ്ങളുൾപ്പെടെ ഭരണകക്ഷി നേതാക്കൾക്ക് പണമെത്തിക്കാൻ ഉപയോ​ഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ് ഉദ്യോ​ഗസ്ഥരടക്കം നിരവധി പേരിൽ നിന്ന് ഇത് സംബന്ധിച്ച വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ശരദ് പവാർ വ്യക്തമാക്കി. ​ഗോവിന്ദ്ബാ​ഗിലെ വസതിയിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Also Read:

National
നിജ്ജർ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന ആരോപണം; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാനഡയോട് ഇന്ത്യ

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ തുടർക്കഥയാണ്. ഇരു സഖ്യങ്ങൾക്കും തലവേദനയായി മാറിയിരിക്കുകയാണ് വിമതർ. ഏകദേശം അമ്പതോളം സ്ഥാനാർത്ഥികളാണ് സ്വന്തം മുന്നണിയെ വെല്ലുവിളിച്ച് ഇത്തരത്തിൽ വിമതരായി രംഗത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയം കഴിഞ്ഞ അ‍ഞ്ച് വർഷക്കാലം നിരവധി പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു,. ഏക്നാഥ് ഷിൻഡെ വിമതർക്കൊപ്പം നീങ്ങിയതോടെ ശിവസേന രണ്ടായി പിളർന്നു, ഉദ്ധവ് താക്കറെ പക്ഷം കോൺ​ഗ്രസിനും നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടിക്കൊപ്പം നിന്നപ്പോൾ ഷിൻഡെ വിഭാ​ഗം ശിവസേന എൻഡിഎ സഖ്യത്തിന്റെ ഭാ​ഗമായി.

Also Read:

Kerala
പാലത്തിലെ മാലിന്യം നീക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടം; ഷൊര്‍ണൂരില്‍ നാല് പേർക്ക് ദാരുണാന്ത്യം

അന്ന് അധികാരത്തിലിരുന്ന മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ചായിരുന്നു ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഇതിന് പിന്നാലെ എൻസിപിയിലും വിമത നീക്കമുണ്ടായി. അജിത് പവാറും വിമതരും എൻഡിഎക്കൊപ്പം ചേർന്നതോടെ എൻസിപിയും രണ്ടായി പിളർന്നു. എൻസിപി-കോൺ​ഗ്രസ്-ശിവസേന സഖ്യമായ മഹാവികാസ് അഘാഡിയും, അജിത് പവാർ പക്ഷ എൻസിപി-ഷിൻഡെ വിഭാ​ഗത്തിന്റെ ശിവസേന-ബിജെപി സഖ്യമായ മഹായുതിയും നേർക്കുനേർ നടത്തുന്ന ഏറ്റുമുട്ടലാണ് ഇത്.

Content Highlight: Money flowing for BJP in Maharashtra says NCP Chief Sharad Pawar

To advertise here,contact us