സ്റ്റേജ് ഷോയ്ക്കിടെ കോഴിയുടെ കഴുത്തറുത്ത് രക്തം കുടിച്ച് ആര്‍ട്ടിസ്റ്റ്; കേസെടുത്ത് പൊലീസ്; പിന്നാലെ ക്ഷമാപണം

അരുണാചല്‍ പ്രദേശിലെ സ്റ്റേജ് ആര്‍ട്ടിസ്റ്റായ കോന്‍ വായ് സോണ്‍ ആണ് ഷോയ്ക്കിടെ കോഴിയെ കൊന്ന് ചോര കുടിച്ചത്

ഇറ്റാനഗര്‍: സ്റ്റേജ് ഷോയ്ക്കിടെ കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ച് ആര്‍ട്ടിസ്റ്റ്. അരുണാചല്‍ പ്രദേശിലാണ് സംഭവം. സ്റ്റേജ് ആര്‍ട്ടിസ്റ്റായ കോന്‍ വായ് സോണ്‍ ആണ് ഷോയ്ക്കിടെ കോഴിയെ കൊന്ന് ചോര കുടിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) രംഗത്തെത്തി. ആര്‍ട്ടിസ്റ്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തു. പെറ്റയുടെ പരാതിയില്‍ സോണിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ മൃഗ സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. സെക്ഷന്‍ 325, സെക്ഷന്‍ 11 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ സോണ്‍ ക്ഷമാപണം നടത്തി.

Also Read:

National
പവാർ എന്ന രാഷ്ട്രീയ യുഗം അസ്തമിക്കുന്നു? വിരമിക്കൽ സൂചന നൽകി ശരദ് പവാർ

മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ മാനസിക പ്രശ്‌നം നേരിടുന്നവരാണെന്ന് പെറ്റ പറഞ്ഞു. അവര്‍ക്ക് കൗണ്‍സലിങ് നല്‍കണം. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് മനുഷ്യരെ ഉപദ്രവിക്കാനും മടിയുണ്ടാകില്ല. അവര്‍ കൊടിയ കുറ്റവാളികളാണെന്നും പെറ്റ അഭിപ്രായപ്പെട്ടു.

Content Highlights- arunachal artist booked case for killing chicken when performance

To advertise here,contact us