ഹൈദരാബാദിൽ സര്‍ക്കാര്‍ സ്‌കൂളിന്‌റെ ഗേറ്റ് തകർന്ന് വീണു; ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി

ഹൈദരാബാദ്: സര്‍ക്കാര്‍ സ്‌കൂളിന്‌റെ ഗേറ്റ് തകർന്ന് വീണ് ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം. ഹൈദരാബാദില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം, അളകാന്തി അജയ് ആണ് മരിച്ചത്. അളകാന്തിയുടെ മാതാപിതാക്കള്‍ മാലിന്യ ശേഖരണ തൊഴിലാളികളാണ് .

സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ഗേറ്റ് തകര്‍ന്നു വീഴുകയായിരുന്നു. മറ്റ് കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞ ശേഷം ഗേറ്റില്‍ കയറി നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെ മതിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഗേറ്റിന്‌റെ ഭാഗം ഇളകുകയും കുട്ടിയുടെ തലയിലേക്ക് വീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം നടന്നതിന് പിന്നാലെ മറ്റ് കുട്ടികള്‍ സംഭവത്തു നിന്നും ഓടിപ്പോയി. ഏഴടി നീളമുള്ള മെറ്റാലിക്ക് ഗേറ്റാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read:

Kerala
'തൃശൂര്‍ പൂരത്തിന് ഗൂഢാലോചന നടത്തിയവര്‍ പാലക്കാടും നടത്തും'; ഷാഫി പറമ്പിൽ

സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമടക്കം സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സ്‌കൂളിന്‌റെ അറ്റകുറ്റപ്പണികളില്‍ നടത്തിയ കൃത്രിമമാണ് സംഭവത്തിന് പിന്നിലെന്നാണ് കുടുംബത്തിന്‌റെ ആരോപണം. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സ്‌കൂളില്‍ പുതിയ ഗേറ്റ് സ്ഥാപിച്ചത്. സംഭവിച്ചത് ഒഴിവാക്കാനാകുമായിരുന്ന അപകടമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Also Read:

National
വയലില്‍ 26 കാരന്‍ മരിച്ച നിലയില്‍; സാക്ഷിയില്ലാത്ത കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈച്ചകള്‍

പ്രതിഷേധം ശക്തമായതോടെ പൊലീസും ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതരും കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നീതി ഉറപ്പാക്കുമെന്നും കുടുംബത്തിന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Class one student died after school gate collapsed in Hyderabad

To advertise here,contact us