ബാബ സിദ്ദിഖി വധക്കേസില്‍ മുഖ്യപ്രതി പിടിയില്‍; ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ഇയാള്‍ക്ക് ബന്ധമെന്ന് പൊലീസ്

മുംബൈ-ഉത്തര്‍പ്രദേശ് പൊലീസ് സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ശിവകുമാര്‍ വലയിലായത്

ലഖ്‌നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈ പൊലീസ് പിടികൂടിയത്. ഇയാള്‍ നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശിവകുമാറിനെ സഹായിച്ച നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മുംബൈ-ഉത്തര്‍പ്രദേശ് പൊലീസ് സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ശിവകുമാര്‍ വലയിലായത്. ഇയാള്‍ക്ക് താമസ സൗകര്യമൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാന്‍പ്രകാശ് തൃപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിങ് എന്നിവരാണ് പിടിയിലായ നാല് പേര്‍. ശിവകുമാര്‍ ഗൗതമിന് ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

Also Read:

Ernakulam
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള വിദ്യാലയങ്ങൾക്ക് നാളെ അവധി

കഴിഞ്ഞ ഒക്ടോബര്‍ 12നാണ് മുംബൈയിലെ ബാന്ദ്രയില്‍ ബാബ സിദ്ദിഖി കൊല്ലപ്പെട്ടത്. മൂന്ന് തോക്കുധാരികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ച് വധിക്കുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Also Read:

National
ഫോണ്‍ സ്വിച്ച് ഓഫ്; കാണാതായ ഭാര്യയ്ക്കായുള്ള ഭര്‍ത്താവിൻ്റെ അന്വേഷണം എത്തിനിന്നത് സോഫയ്ക്കുള്ളില്‍

Content Highlights- main accused of baba siddique murder case arrested

To advertise here,contact us