നരേന്ദ്ര മോദിയുടെ കാല് പിടിക്കാനൊരുങ്ങി നിതീഷ് കുമാർ; മോദിയുടെ പ്രതികരണം വൈറൽ

ബുധനാഴ്ച ദർഭംഗയിൽ ഒരു പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങളിൽ തൊടാൻ നിതീഷ് കുമാ‍ർ ശ്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വന്ദിക്കാനുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ശ്രമവും മോദിയുടെ പ്രതികരണവുമാണ് ഇപ്പോൾ വൈറലാകുന്നത്. ബുധനാഴ്ച ദർഭംഗയിൽ ഒരു പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങളിൽ തൊടാൻ നിതീഷ് കുമാ‍ർ ശ്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിനോടുള്ള മോദിയുടെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബിഹാ‍ർ മുഖ്യമന്ത്രി നിതീഷ് കുമാർ വേദിയിൽ ഇരിക്കുന്ന നരേന്ദ്ര മോദിയുടെ സമീപത്തേയ്ക്ക് നടക്കുന്നതും അടുത്തെത്തി മോദിയുടെ കാലുകളിൽ തൊട്ട് വന്ദിക്കാനായി കുനിയുന്നതും വീഡിയോയിൽ കാണാം. എന്നാൽ തൻ്റെ കാൽ തൊട്ട് വന്ദിക്കാനായി നിതീഷ് കുനിയുന്ന നിമിഷം നരേന്ദ്ര മോദി ചാടിയെഴുന്നേക്കുകയും നിതീഷിൻ്റെ രണ്ട് കൈകളും ചേർത്ത് പിടിച്ച് കാൽ പിടിക്കാനുള്ള നിതീഷിൻ്റെ ശ്രമം തടയുന്നതും വീഡിയോയിൽ വ്യക്തമാണ്.

Also Read:

Kerala
'വര്‍ഗീയതയുടെ കാര്‍ഡ് ഇറക്കിയാല്‍ ഭയന്ന് പള്ളിയില്‍ ഒളിക്കില്ല'; ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

എയിംസിൻ്റെ തറക്കലിടൽ ചടങ്ങിൻ്റെ വേദിയിലായിരുന്നു നിതീഷ് മോദിയുടെ കാൽതൊട്ട് വന്ദിക്കാൻ ശ്രമിച്ചത്. നിയമരാഹിത്യത്തിൽ നിന്നും മികച്ച ഭരണമികവുള്ള സംസ്ഥാനമാക്കി ബിഹാറിനെ മാറ്റിയതിൽ നിതീഷിൻ്റെ പങ്കിനെ ചടങ്ങിൽ പ്രധാനമന്ത്രി ശ്ലാഘിച്ചു. നാൽപ്പത് മിനിട്ടോളം യോ​ഗത്തിൽ പ്രസം​ഗിച്ച മോദി നിതീഷിനെ 'ലോക്പ്രിയ മുഖ്യമന്ത്രി'യെന്നാണ് വിശേഷിപ്പിച്ചത്. 2005ൽ എൻഡിഎ സർക്കാ‍ർ അധികാരത്തിൽ വരുന്നതിന് മുമ്പ് പതിനഞ്ച് വ‍ർഷത്തോളം ബിഹാർ ഭരിച്ച കോൺ​ഗ്രസ്-ആർജെഡി സഖ്യസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് മോദി ഉയർത്തിയത്. തെറ്റായ വാ​ഗ്ദാനങ്ങൾ നൽകുന്നവരെന്നാണ് മോദി കോൺ​ഗ്രസ്-ആർജെഡി സ‍ർക്കാരിനെ വിശേഷിപ്പിച്ചത്.

ആദ്യമായല്ല നിതീഷ് കുമാർ മോദിയുടെ കാൽതൊട്ട് തൊഴാൻ ശ്രമിക്കുന്നത്. നേരത്തെ കഴിഞ്ഞ ജൂണിൽ പാ‍ർലമെൻ്റിലെ സെൻട്രൽ ഹാളിൽ നടന്ന ഒരു ചടങ്ങിലും സമാനമായ നിലയിൽ മോദിയുടെ കാൽതൊട്ട് വന്ദിക്കാൻ നിതീഷ് കുമാർ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നാവഡയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയുടെ വേദിയിലും നിതീഷ് മോദിയുടെ തൊട്ട് വണങ്ങിയിരുന്നു.

VIDEO | Bihar CM Nitish Kumar (@NitishKumar) was stopped by PM Modi as the former bowed down to touch his feet during an event in Darbhanga earlier today.(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/jFFvu5LK1m

Content Highlights: pm Narendra Modi's unexpected gesture as nitish kumar bows down to touch his feet

To advertise here,contact us