ബിഹാർ: നദിയിൽ ഛത്ത് പൂജ ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ സമീപത്തേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. ചുറ്റുമുള്ളവരെല്ലാം അതുകണ്ട് ബഹളം വച്ചെങ്കിലും അവർ മാത്രം പതറിയില്ല. ആരാണ് ആ അതിഥി എന്നല്ലേ, ഒരു വിഷപ്പാമ്പ്. സ്ത്രീയ്ക്ക് സമീപം പാമ്പ് ഇഴഞ്ഞെത്തുന്നതും, അവരതു കണ്ട് ശാന്തയായി നൽക്കുന്നതും ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
आस्था और प्रार्थना दोनों अद्रश्य है,लेकिन वे असंभव को भी संभव कर देते है ।जय छठी मैया 🙏This snake is probably Indian Krait and is one of the most venomous species. (Not Sure ) pic.twitter.com/0cJayhewqU
ഇന്ത്യയിൽ കാണപ്പെടുന്ന ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ ക്രെയ്റ്റ് എന്ന വിഷപ്പാമ്പാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാമ്പ് ആരെയും ഉപദ്രവിക്കാതെ മുന്നോട്ടുപോവുകയും ചെയ്തു. ബിഹാറിൽനിന്നുള്ളതാണ് പ്രചരിക്കുന്ന വീഡിയോ എന്നാണ് സൂചന.
Content Highlights: Venomous snake swims towards woman performing Chhath Puja in river