രാജ്യ തലസ്ഥാനത്തെ വിഷപ്പുക; പ്രൈമറി ക്ലാസുകൾ ഇനി ഓൺലൈനിൽ, ലോകത്ത് മലിനമാക്കപ്പെട്ട രണ്ടാമത്തെ നഗരമായി ഡൽഹി

ഡല്‍ഹിയില്‍ അത്യാവശ്യമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കലുക്കള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുഗുണനിലവാരം ഏറ്റവും മോശപ്പെട്ട സ്ഥിതിയില്‍. സ്വിസ് കമ്പനിയായ ഐക്യുഎയറിന്റെ ഇന്നത്തെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും മലിനമാക്കപ്പെട്ട രണ്ടാമത്തെ നഗരമാണ് ഡല്‍ഹി. പാകിസ്താനിലെ ലാഹോറാണ് ഒന്നാമത്തെ നഗരം.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സമീര്‍ ആപ്പ് പ്രകാരം ജഹാംഗീര്‍പുരി, ബാവന, വസിര്‍പുര്‍, രോഹിണി, പഞ്ചാബി ബഘ് എന്നിവയാണ് ഡല്‍ഹിയിലെ ഏറ്റവും മലിനമായ അഞ്ച് നഗരങ്ങള്‍. പലം, സഫ്ദുര്‍ജങ്ക് എന്നിവിടങ്ങളില്‍ യഥാക്രമം 500 മീറ്ററും 400 മീറ്ററും ദൃശ്യപരതയാണ് കാണിക്കുന്നത്.

പുകമഞ്ഞ് കാരണം ദൃശ്യപരത കുറവായത് കൊണ്ട് തന്നെ രാജ്യത്തുടനീളമുള്ള വിമാന-ട്രെയിന്‍ യാത്രകളെ ബാധിക്കുന്നുണ്ട്. അമൃത്‌സറിലേക്കും അമൃത്‌സറില്‍ നിന്നുമുള്ള നിരവധി വിമാനങ്ങളെ പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയിലേക്കും ദാര്‍ബങ്കയിലേക്കുമുള്ള വിമാനങ്ങള്‍ വൈകിയാണ് പുറപ്പെടുന്നത്. പല ട്രെയിനുകളും രണ്ട് മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

Also Read:

National
നരഭോജി പുള്ളിപ്പുലിക്ക് 'ജീവപര്യന്തം'; മാസങ്ങള്‍ക്കിടെ കൊന്നത് മൂന്ന് പേരെ

അതേസമയം മാലിന്യപുക കാരണം എല്ലാ പ്രൈമറി സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി അതിഷി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. അടുത്ത അറിയിപ്പ് വരുന്നത് വരെ പ്രൈമറി തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസായിരിക്കുമുണ്ടാകുകയെന്ന് അതിഷി അറിയിച്ചു.

Due to rising pollution levels, all primary schools in Delhi will be shifting to online classes, until further directions.

ഡല്‍ഹിയിലേര്‍പ്പെടുത്തിയ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും

  • അത്യാവശ്യമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പൊളിക്കലുക്കള്‍ക്കും നിരോധനം.
  • ഡല്‍ഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയ്ഡ എന്നിവടങ്ങളിലും ബിഎസ്-3 പെട്രോള്‍, ബിഎസ് 4 ഡീസല്‍ നാല് ചക്ര വാഹനങ്ങള്‍ക്കുള്ള നിരോധനം.
  • അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുക.
  • യന്ത്രമുപയോഗിച്ച് റോഡ് വൃത്തിയാക്കുകയും വെള്ളം തളിക്കുകയും ചെയ്യും.
  • പൊതുഗതാഗത സേവനങ്ങള്‍ വര്‍ധിപ്പിക്കും.

Content Highlights: Primary schools in Delhi going to Online class due to pollutant air

To advertise here,contact us