ഗുജറാത്തിന് പിന്നാലെ ഡൽഹിയും; രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

ലഹരിവിരുദ്ധ ഏജൻസി 900 കോടി രൂപയുടെ കൊക്കെയ്ൻ ഡൽഹിയിൽ നിന്ന് പിടികൂടി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. ലഹരിവിരുദ്ധ ഏജൻസി 900 കോടി രൂപയുടെ കൊക്കെയ്ൻ ഡൽഹിയിൽ നിന്ന് പിടികൂടി.

ഗുജറാത്തിൽ നിന്നും 700 കിലോഗ്രാം മെത്താഫെറ്റമിൻ പിടികൂടി മണിക്കൂറുകൾക്ക് ശേഷമാണ് ഡൽഹിയിൽ നിന്നുള്ള ഈ 'ഓപ്പറേഷൻ'. രാജ്യതലസ്ഥാനത്തുനിന്ന് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇത്. ഓപ്പറേഷന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.

Also Read:

National
യുപിയിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

മാസങ്ങളായി ലഹരിവിരുദ്ധ ഏജൻസികൾ നടത്തുന്ന നിരീക്ഷണങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് ഈ പിടികൂടൽ. നേരത്തെ ഓഗസ്റ്റിലും മാർച്ചിലും സമാനമായ രീതിയിൽ ഡൽഹിയിൽനിന്ന് വലിയ തുക വരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു. ജനക്പുരി, നൻഗോളി മേഖലകളിൽ നിന്നാണ് ഇത്രയും ലഹരിമരുന്ന് പിടികൂടിയത്.

മേഖലയിലെ കൊറിയർ കടകളിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഓസ്‌ട്രേലിയയിലേക്ക് കയറ്റിയയക്കാനുള്ള പാർസൽ എന്ന വ്യാജേനയാണ് ഇവ സൂക്ഷിച്ചിരുന്നത്. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഒരു നെറ്റ് വർക്ക് ആണ് ഇവ കൈകാര്യം ചെയുന്നത് എന്നാണ് ഏജൻസിയുടെ നിഗമനം. കോഡ് പേരുകൾ ഉപയോഗിച്ചാണ് ഇവർ പരസ്പരം അറിയപ്പെട്ടിരുന്നതെന്നും ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

Content Highlights: Anti Drug Agencies Big Move In Delhi 900 Crore Product Seized

To advertise here,contact us