പ്രധാനമന്ത്രി ഇന്ന് നൈജീരിയയിലേക്ക്; 17 വര്‍ഷത്തിന് ശേഷം ഇതാദ്യം

നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച മോദിയുടെ സന്ദര്‍ശന വേളയില്‍ നടക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൈജീരിയന്‍ സന്ദര്‍ശനം ഇന്ന്. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയയിലുണ്ടാകും. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. പശ്ചിമാഫ്രിക്കന്‍ മേഖലയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.

2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നൈജീരിയ സന്ദര്‍ശിച്ചിരുന്നു. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച മോദിയുടെ സന്ദര്‍ശന വേളയില്‍ നടക്കും. നൈജീരിയയ്ക്ക് പിന്നാലെ ബ്രസീല്‍, ഗയാന രാജ്യങ്ങളും സന്ദര്‍ശിക്കും. ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.

Also Read:

National
ഗുജറാത്തിന് പിന്നാലെ ഡൽഹിയും; രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും ബ്രസീലിലേക്കുള്ള മോദിയുടെ മൂന്നാമത്തെ ഔദ്യോഗിക യാത്രയാണ് ഇത്. ഗയാനയിലെ കരീബിയിന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. 1968ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഗയാനയില്‍ സന്ദര്‍ശനത്തിനെത്തുന്നത്.

Content Highlights: Prime Minister Narendra Modi visits Nigeria

To advertise here,contact us