മാസ്സ് അല്ല ഇത് മരണമാസ്സ് ഓഫർ: മീറ്റിങ്ങിന് വന്നാൽ ഇരിക്കുന്ന കസേര ഫ്രീ, ആളെകൂട്ടാൻ അണ്ണാഡിഎംകെയുടെ 'തന്ത്രം'

തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെയുടെ യോ​ഗത്തിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്

ചെന്നൈ: തമിഴ് നാട്ടിൽ പാർട്ടി മീറ്റിങ്ങിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെയ്ക്ക് രണ്ടാമതൊന്നു ആലോച്ചിക്കേണ്ടി വന്നില്ല. പാർട്ടി ഒരു ഓഫർ പ്രഖാപിച്ചു പാർട്ടി പരിപാടിക്ക് വരുന്നവർക്ക് എല്ലാവർക്കും ഒരോ കസേര ഫ്രീ. സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത് തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെയുടെ യോ​ഗത്തിൻ്റെ ദൃശ്യങ്ങളാണ്.

Also Read:

Kerala
'സീരിയലുകൾ നൽകുന്നത് തെറ്റായ സന്ദേശങ്ങൾ, സെൻസറിങ് അത്യാവശ്യം'; പി സതീദേവി

വീഡിയോയിൽ ഇരിക്കുന്ന കസേര എടുത്തുകൊണ്ട് പോകുന്ന ആളുകളെ കാണാം. ജയലളിതയുടെ മരണത്തിന് ശേഷം അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട് രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇതോടൊപ്പം നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനവും കൂടെയപ്പോള്‍ പൊതുവെ അണ്ണാ ഡിഎംകെയുടെ മുഖം മങ്ങിയെന്നാണ് വിലയിരുത്തല്‍.

Content highlight- free chair if you come to the meeting, Anna DMK's strategy to gather people

To advertise here,contact us