മഹാരാഷ്ട്രയും ജാർഖണ്ഡും ബൂത്തിലേക്ക്; 14 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടർമാർ ജനവിധി രേഖപ്പെടുത്തും

ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്.

മുംബൈ: പാലക്കാടിനൊപ്പം മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ബൂത്തിലേക്ക്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനെത്തുക.

ശിവസേന, ബിജെപി, എന്‍സിപി സഖ്യം മഹായുതിയും, കോണ്‍ഗ്രസ്, ശിവസേന (യുബിടി), എന്‍സിപി (ശരദ് പവാര്‍) സഖ്യം മഹാവികാസ് അഘാടിയും തമ്മിലാണ് മഹാരാഷ്ട്രയില്‍ പ്രധാന പോരാട്ടം. 1990ല്‍ 141 സീറ്റ് കിട്ടിയതിന് ശേഷം ഇതുവരെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് 100ന് മുകളില്‍ സീറ്റ് ലഭിച്ചിട്ടില്ല. ഇത്തവണ 102 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

വിവിധ ജാതി സമുദായങ്ങള്‍ക്കിടയിലെ വിള്ളലും കര്‍ഷക രോഷവും മഹാരാഷ്ട്രയിലെ വിധിയെ നിര്‍ണയിക്കും. ഇരു സഖ്യവും 170ലേറെ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 43 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതിയത്.

Also Read:

National
ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് ഇറങ്ങിപ്പോയി പൈലറ്റ്; യാത്രക്കാരെ ബസിൽ ഡൽഹിയിലെത്തിച്ച് എയർ ഇന്ത്യ

1.23 കോടി വോട്ടര്‍മാരാണ് അവസാനഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. 14,000ത്തിലധികം പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പാലക്കാടിന് പുറമേ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നതാണ്.

Content Highlights: Maharashtra and Jharkhand election

To advertise here,contact us