മഹാരാഷ്ട്രയിൽ പോളിങ് വെറും 65%; എന്നിട്ടും 30 വർഷത്തിലെ ഏറ്റവും ഉയർന്ന കണക്ക്!

കോലാപൂരാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ല (76.25%).

മുംബൈ: കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന പോളിങ് ശതമാനം പുറത്ത്. 65% മാത്രമാണ് 288 മണ്ഡലങ്ങളിലേക്കുള്ള പോളിങ് അവസാനിച്ചപ്പോളുള്ള കണക്ക്.

താരതമ്യേന കുറഞ്ഞ കണക്കാണെങ്കിലും, കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത് ! 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 61.4% ആയിരുന്നു പോളിങ് കണക്ക്. അതേ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ 61.39% ആയിരുന്നു പോളിങ് ശതമാനം. 10 നിയമസഭാ മണ്ഡലങ്ങളുള്ള കോലാപൂർ ജില്ലയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ജില്ല (76.25%).

മഹാരാഷ്ട്രയിലെ അർബൻ വോട്ടർമാരിൽ ഉണ്ടായ ഇടിവാണ് ഇത്തരത്തിൽ വലിയൊരു ശതമാനക്കുറവിന് ഒരു കാരണം. കേവലം 50 ശതമാനത്തിനടുത്ത് വോട്ടർമാർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. നഗരങ്ങളിലെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം വോട്ട് ചെയ്യാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ട് കൂടിയായിരുന്നു ഈ കുറവ് എന്നതാണ് ശ്രദ്ധേയം. ഇത് അർബൻ ജനവിഭാഗത്തിനിടയിൽ വോട്ട് ചെയ്യാനുള്ള വിമുഖതയെയാണ് സൂചിപ്പിക്കുന്നത്.

Also Read:

National
തുടർച്ചയായ അപകടങ്ങൾ, എണ്ണമറ്റ പരാതികൾ; ദുരന്ത കെണിയായ റോഡിനെതിരെ സഹികെട്ട് രക്തത്തിൽ കത്തെഴുതി ​ഗ്രാമവാസികൾ

അതേസമയം, ഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ പ്രവചിച്ച് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് പ്രവചനം. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. ബിജെപി സഖ്യത്തിന് മേല്‍ക്കൈ പ്രവചിക്കുമ്പോഴും കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല.

മഹായുതി സഖ്യം 150 മുതല്‍ 170 വരെ സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം. മഹാ വികാസ് അഘാഡി സഖ്യം 126 മുതല്‍ 146 വരെ സീറ്റുകള്‍ നേടാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ എട്ട് മുതല്‍ 10 വരെ സീറ്റുകള്‍ നേടാമെന്നും മാട്രിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

Also Read:

National
'കുംഭകർണൻ ഉറക്കമായിരുന്നില്ല, ആറ് മാസം യന്ത്രങ്ങൾ വികസിപ്പിക്കുകയായിരുന്നു'; വിചിത്ര അഭിപ്രായവുമായി യുപി ഗവർണർ

മഹായുതി സഖ്യം 152 മുതല്‍ 160 വരെ സീറ്റുകള്‍ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോള്‍ ഫലം. 130 മുതല്‍ 138 വരെ സീറ്റുകള്‍ മഹാ വികാസ് അഘാഡി സഖ്യം നേടും. മറ്റുള്ളവര്‍ ആറ് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

മഹായുതി സഖ്യം 122 മുതല്‍ 186 വരെ സീറ്റുകള്‍ നേടുമെന്നാണ് പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം. 69 മുതല്‍ 121 വരെ സീറ്റുകള്‍ മഹാ വികാസ് അഘാഡി സഖ്യം നേടും. മറ്റുള്ളവര്‍ രണ്ട് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

Content Highlights: Mumbai voter turnout low, but still the highest in 30 years

To advertise here,contact us