ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ

വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞ് കണ്ടക്ടർ ശശിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു

കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

സ്കൂളിലേക്ക് പോകും വഴിയായിരുന്നു കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. ഇതെടെ ഭയന്ന പെൺകുട്ടി സ്കൂളിൽ പോകാതെ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു.

Also Read:

National
തുടർച്ചയായ അപകടങ്ങൾ, എണ്ണമറ്റ പരാതികൾ; ദുരന്ത കെണിയായ റോഡിനെതിരെ സഹികെട്ട് രക്തത്തിൽ കത്തെഴുതി ​ഗ്രാമവാസികൾ

തുടർന്ന് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞ് കണ്ടക്ടർ ശശിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത ഭൂതപ്പാണ്ടി പൊലീസ് കണ്ടക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ടക്ടർ ശശിക്കെതിരെ തമിഴ്‌നാട് ഗതാഗത വകുപ്പിന്റെയും നടപടിയുണ്ടാകും.

Content highlights- Sexual assault on a student in a government bus; The conductor was arrested

To advertise here,contact us