'ഇനിയെങ്കിലും ആ റോഡൊന്ന് ശരിയാക്കൂ'; അധികാരികള്‍ക്ക് രക്തത്തില്‍ കത്തെഴുതി ഗ്രാമവാസികള്‍

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ മുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം

ജയ്പൂര്‍: റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടും പരിഗണിക്കാതിരുന്ന അധികാരികള്‍ക്ക് രക്തത്തില്‍ കത്തെഴുതി ഗ്രാമവാസികള്‍. രാജസ്ഥാനിലാണ് സംഭവം. ചുരു ഗ്രാമത്തിലെ ജനങ്ങളാണ് രക്തത്തില്‍ കത്തെഴുതിയത്. അധികാരികള്‍ ഇനിയെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കട്ടെയെന്നും അതിനുവേണ്ടിയാണ് രക്തത്തില്‍ കത്തെഴുതിയതെന്നും ഗ്രാമവാസികൾ പ്രതികരിച്ചു.

രാജസ്ഥാനിലെ ധിരാസര്‍, ജസാസര്‍, നകരസര്‍, രാംദേവ്ര നിവാസികള്‍ ഒരു വര്‍ഷത്തിലേറെയായി പൊളിഞ്ഞ റോഡുകള്‍ കാരണം ദുരിതമനുഭവിക്കുകയാണ്. ധിരാസറിൽ നിന്ന് ചുരുവിലേക്കുള്ള 35 കിലോമീറ്റർ വരുന്ന റോഡാണ് തകര്‍ന്നത്. 19 മാസങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ പരാതിയില്‍ റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ നിര്‍മാണം പൂര്‍ത്തിയാക്കാതെ മുങ്ങി. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

Also Read:

Kerala
ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്‌തെന്ന ആക്ഷേപം ഗൗരവതരം: ഹൈക്കോടതി

പൊളിഞ്ഞ റോഡിലൂടെയുള്ള വാഹന യാത്ര പലരുടേയും ജീവൻ നഷ്ടപ്പെടാൻ കാരണമായതായി ഗ്രാമവാസികൾ പറയുന്നു. അപകടത്തിൽപ്പെടുന്നവരെ കൃത്യസമയത്ത് ആശുപത്രികളിൽ എത്തിക്കാൻ സാധിക്കാറില്ല. ഇതോടെ പലരും മരണപ്പെടുന്ന സാഹചര്യമുണ്ടായി. ഇതിന് പുറമേ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്ന സാഹചര്യവും ഗ്രാമവാസികൾ ചൂണ്ടിക്കാട്ടുന്നു. നടപടിയുണ്ടാകാതെ വന്നതോടെയാണ് രക്തത്തിൽ കത്തെഴുതി പരാതി സമർപ്പിച്ചതെന്നും ഗ്രാമവാസികൾ പറയുന്നു. വിഷയത്തിൽ പരിഹാരം കാണാത്തപക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് തീരുമാനമെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കി.

Content Highlight: villagers' open letter written in blood; Asks authorities to repair roads

To advertise here,contact us