പിറന്നാൾ ദിനത്തിലെ കയ്യബദ്ധം; സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റു യുഎസിൽ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആര്യൻ ഗൺ ലൈസൻസ് സ്വന്തമാക്കിയിരുന്നു

ന്യൂയോര്‍ക്ക്: പിറന്നാള്‍ ദിനത്തില്‍ അബദ്ധത്തില്‍ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായ തെലങ്കാന സ്വദേശി ആര്യന്‍ റെഡ്ഡിയാണ് മരിച്ചത്. ഉപ്പല്‍ സ്വദേശിയാണ്. ജോര്‍ജിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദം ആര്യന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ഹണ്ടിങ് ഗണ്‍ ലൈസന്‍സും ആര്യന്‍ സ്വന്തമാക്കിയിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.

Also Read:

Kerala
മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യരുത്; മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണൽ

ആര്യന് ഗണ്‍ ലൈസന്‍സ് ഉണ്ടായിരുന്ന കാര്യവും വിദ്യാര്‍ത്ഥികള്‍ക്ക് ലൈസന്‍സ് ലഭിക്കുമെന്നും അറിയില്ലായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു. മക്കളെ വിദേശത്ത് പഠിക്കാന്‍ വിടുന്ന മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും കുടുംബം വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരചടങ്ങുകൾ നടത്തും.

Content Highlight: Indian native died in US after bullet hits hon on his birthday

To advertise here,contact us