പ്രശസ്‌ത സാഹിത്യകാരൻ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു

101-ാം വയസിൽ ഡൽഹിയിൽ ആണ് അന്ത്യം

ന്യൂഡൽഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എൻ എൻ പിള്ള അന്തരിച്ചു.101-ാം വയസിൽ ഡൽഹിയിൽ ആണ് അന്ത്യം. ആകസ്മികം എന്ന പുസ്തകത്തിന് 2020ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1924ൽ വൈക്കത്തായിരുന്നു എൻ എൻ പിള്ളയുടെ ജനനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു പഠനം. ആദ്യകാലത്ത് കവിതകളിൽ തുടങ്ങിയതാണ് എൻ എൻ പിള്ളയുടെ സാഹിത്യശാഖ. പിന്നീട് നാടകങ്ങളിലേക്ക് തിരിച്ചു.

1951-ൽ ഡൽഹിയിൽ ആകാശവാണിയിൽ ജീവനക്കാരനായി എത്തി. ഈ വെളിച്ചം നിങ്ങളുടേതായിരുന്നു, ചെരിപ്പു കടിക്കില്ല, പ്രളയം തുടങ്ങിയവയാണ് പ്രശസ്തമായ നാടകങ്ങൾ. 1975ൽ നാടകത്തിനായി കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2010ൽ സമഗ്ര സംഭവനയ്ക്കുളള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Content Highlights: Omcheri NN Pilla died

To advertise here,contact us