ഇൻസ്റ്റയിൽ ഫോളോവേഴ്സ് 5.6 മില്ല്യൺ, കിട്ടിയ വോട്ട് 153, നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലുമില്ലാതെ സ്ഥാനാർത്ഥി

മത്സരത്തിൻ്റെ തുടക്കത്തിൽ സ്ഥാനാ‌ർത്ഥി 3 അക്ക സംഖ്യയിലേക്ക് എത്തിപ്പെടാൻ പാടുപ്പെടുകയായിരുന്നു

മുബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുമായി ബിഗ്ബോസ് താരവും നടനുമായ അജാസ് ഖാൻ. ഇൻസ്റ്റയിൽ 5.6 മില്ല്യൺ ഫോളോവേഴ്സുള്ള ആളാണ് അജാസ് ഖാൻ, എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജയിച്ചില്ല എന്ന് മാത്രമല്ല നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും നേ‍ടാൻ കഴിഞ്ഞില്ല. 153 വോട്ടാണ് അജാസ് ഖാൻ നേടിയത്. ആസാദ് സമാജ് പാർട്ടിയെ പ്രതിനിധീകരിച്ചാണ് അജാസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

മഹാരാഷ്ട്രയിലെ വെർസോവ സീറ്റിലായിരുന്നു അ​ജാസ് മത്സരിച്ചത്. മത്സരത്തിൻ്റെ തുടക്കത്തിൽ സ്ഥാനാ‌ർത്ഥി 3 അക്ക സംഖ്യയിലേക്ക് എത്തിപ്പെടാൻ പാടുപ്പെടുന്നത് കാണാമായിരുന്നു. പിന്നീട് 153 വോട്ടിലേക്ക് ഇയാൾ എത്തി ചേരുകയായിരുന്നു. ഡിജിറ്റൽ ലോകമല്ല രാഷ്ട്രീയമെന്നും ഇവിടെ ഫോളോവേഴ്സിനെ വോട്ടാക്കി മാറ്റാൻ കഴിയില്ല എന്നും അതിന് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കണമെന്നും നെറ്റിസൺസ് പ്രതികരിച്ചു.

Also Read:

Kerala
പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല; വയനാട്ടില്‍ ഇത്തവണയും കെട്ടിവെച്ച കാശ് കിട്ടാതെ ബിജെപി

Content highlight- 5.6 million followers on Instagram, 153 votes received, candidate without even a vote for NOTA

To advertise here,contact us