'കഷ്ടിച്ച് ജയിച്ചു'; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വിജയം 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍

കഴിഞ്ഞ തവണ 6,240 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സകോലിയില്‍ നാനാ പട്ടോലെയുടെ വിജയം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയുടെ വിജയം നേരിയ ഭൂരിപക്ഷത്തിന്. സകോലി മണ്ഡലത്തില്‍ നിന്ന് 208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ അവിനാഷ് ആനന്ദ് റാവുവിനെ നാന പട്ടോലെ പരാജയപ്പെടുത്തിയത്. രാത്രി ഏറെ വൈകിയായിരുന്നു ഫലപ്രഖ്യാപനം.

27 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 658 വോട്ടിന് മുന്നിലായിരുന്നു അവിനാഷ്. എന്നാല്‍ അവസാനത്തെയും റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 208 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ പട്ടോലെ വിജയിക്കുകയായിരുന്നു. ഫലപ്രഖ്യാപന ശേഷം ബിജെപി സ്ഥാനാര്‍ത്ഥിയും മറ്റു നേതാക്കളും വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ ഇത് നിരസിക്കുകയായിരുന്നു. കഴിഞ്ഞതവണ 6,240 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സകോലിയില്‍ നാനാ പട്ടോലെയുടെ വിജയം. വിദര്‍ഭ മേഖലയിലെ ഭന്ധാര ജില്ലയിലെ മണ്ഡലമാണ് സകോലി.

Also Read:

National
'കൈ'വീശി ബിജെപി കോട്ടയിലേക്ക്; മുൻ മുഖ്യമന്ത്രിയുടെ മകനെ വീഴ്ത്തിയ യാസിര്‍ അഹമ്മദ് ഖാന്‍ പത്താൻ

അതേസമയം, തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയില്‍ ഏറ്റുവാങ്ങിയത്. 49 സീറ്റുകള്‍ മാത്രമാണ് സഖ്യത്തിന് നേടാനായത്. കോണ്‍ഗ്രസ് പതിനാറ് സീറ്റുകളില്‍ ഒതുങ്ങി. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 235 സീറ്റുകളില്‍ വിജയിച്ചു.

Content Highlights- Congress nana patole won with a marjin of just 208 vote in maharashtra

To advertise here,contact us