കാമുകനെ വിവാഹം ചെയ്യാന്‍ 5 വയസുകാരിയായ മകളെ കൊന്ന് അമ്മ

ചോദ്യം ചെയ്യലില്‍ അമ്മ പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു

ന്യൂഡല്‍ഹി: കാമുകനെ വിവാഹം ചെയ്യാന്‍ അഞ്ച് വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. അശോക് വിഹാറിലാണ് സംഭവം. ദീപ്ചന്ദ് ബന്ദു ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നതാണ് അധികൃതരില്‍ സംശയമുണ്ടാക്കിയത്.

സ്ഥലത്തെത്തിയ പൊലീസാണ് കുട്ടിയുടെ കഴുത്തില്‍ പരിക്കിന്റെ പാടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയേയും ബന്ധുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മ പൊട്ടിക്കരയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ കുഞ്ഞുമായി തനിച്ചായിരുന്നു യുവതിയുടെ താമസം. ഇതിനിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഇവര്‍ രാഹുല്‍ എന്ന യുവാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കഴിഞ്ഞ ദിവസം രാഹുലിന്റെ കുടുബം യുവതിയെ കാണാനെത്തിയിരുന്നു. വിവാഹം ചെയ്യാമെന്ന് യുവാവ് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും കുടുംബത്തെ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.

Also Read:

National
'കൈ'വീശി ബിജെപി കോട്ടയിലേക്ക്; മുൻ മുഖ്യമന്ത്രിയുടെ മകനെ വീഴ്ത്തിയ യാസിര്‍ അഹമ്മദ് ഖാന്‍ പത്താൻ

വിവാഹത്തിന് കുട്ടി തടസമായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഹിമാചലില്‍ ബന്ധുവിനൊപ്പമായിരുന്നു യുവതിയും കുട്ടിയും താമസിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായും പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനെതിരെ പൊലീസ് പോക്‌സോ ആക്ട് പ്രകാരം കേസെടുത്തിരുന്നു.

Content Highlight: Mother killed 5 year old child after frustration over not being able to marry instagram lover

To advertise here,contact us