ബെംഗളൂരുവിൽ അസാമീസ് വ്ളോഗർ കൊല്ലപ്പെട്ട നിലയിൽ; മലയാളി യുവാവിനായി അന്വേഷണം ശക്തം

കണ്ണൂർ സ്വദേശിക്കായാണ് തിരച്ചിൽ നടക്കുന്നത്

ബംഗളൂരു: ബെംഗളൂരുവിൽ വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനി മായ ഗാഗോയിയാണ് കൊല്ലപ്പെട്ടത്. ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ അപാർട്ട്മെന്റിൽ ആൺ സുഹൃത്തിനൊപ്പം മുറിയെടുത്തു താമസിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ മലയാളി യുവാവാണെന്ന സംശയത്തിലാണ് പൊലീസ്. കണ്ണൂർ സ്വദേശി ആരവിനായി തിരച്ചിൽ നടക്കുകയാണ്. ആരവ് കണ്ണൂർ സ്വദേശിയാണെന്നും യുവതിയുടെ കാമുകനാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read:

National
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ഹര്‍ജി; വിദേശമന്ത്രാലയം തീരുമാനിക്കണമന്ന് നിര്‍ദേശിച്ച് അലഹബാദ് ഹൈക്കോടതി

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും അപ്പാർട്ട്‌മെന്റിൽ ചെക്ക് ഇൻ ചെയ്തത്. ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നി​ഗമനം. ചൊവ്വാഴ്ച പുലർച്ച വരെ ആരവും അപ്പാർട്ട്‌മെന്റിൽ ഉളളതായാണ് വിവരം. യൂട്യൂബിൽ ഫാഷൻ, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കി‌ട്ടിരിക്കുന്നത്. പ്രതിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

content highlight- A Malayali youth is suspected to be behind the murder of a woman in Bengaluru

To advertise here,contact us