ജയിച്ചാൽ ഇവിഎം നല്ലത്, തോറ്റാൽ കൃത്രിമം; ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ഡോ. കെ എ പോൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

ന്യൂഡൽഹി: ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡോ. കെ എ പോൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. തിരഞ്ഞെടുപ്പ് സമയത്ത് വോ‌ട്ടിനായി പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തുകയാണെങ്കിൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവിഎമ്മില്‍ കൃത്രിമമില്ല, തോല്‍ക്കുമ്പോള്‍ കൃത്രിമമെന്ന് പറയുന്നത് എന്തിനാണെന്നും സുപ്രീംകോടതി ഹര്‍ജിക്കാരനെ പരിഹസിച്ചു. ചന്ദ്രബാബു നായിഡു തോറ്റപ്പോള്‍ ഇതേ ആക്ഷേപമുയര്‍ത്തി. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ജയിച്ചു. ഇവിഎമ്മില്‍ ക്രമക്കേടുണ്ടെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറയുന്നുവെന്നും ജസ്റ്റിസ് വിക്രം നാഥ് ഹര്‍ജിക്കാരന് മറുപടി നല്‍കി. ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്ന അവകാശവാദങ്ങൾ പൊരുത്തമില്ലാത്തതാണെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംവിധാനത്തോട് പരാതിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Also Read:

National
മഹാരാഷ്ട്രയിൽ എണ്ണിയത് പോൾ ചെയ്തതിനെക്കാൾ അഞ്ച് ലക്ഷത്തിൽ അധികം വോട്ടുകൾ; റിപ്പോർട്ട്

ഇന്ത്യ മറ്റുള്ളവരെ അനുകരിച്ച് ഇലക്ട്രോണിക് വോട്ടിംഗ് ഉപേക്ഷിണമെന്ന ആവശ്യവും ബെഞ്ച് തള്ളി. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ ഇവിഎമ്മുകൾ വിജയകരമായി ഉപയോഗിച്ചിട്ടു‌ണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സംവിധാനത്തോട് പരാതിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Content Highlights: Supreme Court Dismisses Paper Ballot Plea

To advertise here,contact us