ലോക്‌സഭയുടെ മുന്‍നിരയിലേക്ക് രാഹുല്‍ ഗാന്ധിയോടൊപ്പം കെ സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും; അനുമതി തേടി

ഡിഎംകെയുടെ മുതിര്‍ന്ന എംപി ടി ആര്‍ ബാലുവിനും മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കും.

ന്യൂഡല്‍ഹി: ലോക്‌സഭയുടെ മുന്‍നിരയില്‍ തങ്ങളുടെ നാല് എംപിമാര്‍ക്ക് സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എംപിമാരായ കെ സി വേണുഗോപാല്‍, ഗൗരവ് ഗൊഗോയ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടിയാണ് ലോക്‌സഭാ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍നിരയില്‍ സീറ്റ് ലഭിക്കും. ഇത്തവണ സീറ്റുകള്‍ 99ലേക്കെത്തിയതോടെ രാഹുലിനെ കൂടാതെ കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാര്‍ക്ക് കൂടി മുന്‍നിരയില്‍ ഇരിക്കാം. ഈ മൂന്ന് സീറ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

ലോക്‌സഭയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ സമാജ്‌വാദി പാര്‍ട്ടിക്ക് രണ്ട് മുന്‍നിര സീറ്റുകള്‍ ലഭിക്കും. പാര്‍ട്ടി അദ്ധ്യക്ഷനും സഭാകക്ഷി നേതാവുമായ അഖിലേഷ് യാദവിവും ഫൈദാബാദ് എംപി അവാധേഷ് പ്രസാദിനും വേണ്ടിയാണ് സമാജ്‌വാദി പാര്‍ട്ടി കത്ത് നല്‍കിയിരിക്കുന്നത്. ഡിഎംകെയുടെ മുതിര്‍ന്ന എംപി ടി ആര്‍ ബാലുവിനും മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കും.

Content Highlights: Congress has sought front-row seats in the Lok Sabha for its four members

To advertise here,contact us