അസം സ്വദേശിയായ വ്ളോഗറുടെ കൊലപാതകം: പ്രതി ആരവ് പിടിയിൽ

അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു

ബെംഗളൂരു: അസം യുവതിയുടെ കൊലപാതകത്തിലെ പ്രതി ആരവ് പൊലീസ് പിടിയിൽ. അസം സ്വദേശിനി മായ ഗാഗോയിയെ ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കൊലപ്പെടുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞിരുന്നു. യുവതിയുടെ കാമുകനും കണ്ണൂർ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത് . ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തൻ്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകൾ വഴിയും ചാറ്റുകൾ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്.

Also Read:

Kerala
ഹര്‍ജി നല്‍കിയത് ധര്‍മ്മസങ്കടത്തിലായപ്പോഴെന്ന് മാലാ പാര്‍വ്വതി; ഡബ്ല്യൂസിസി കക്ഷിചേരും

conteent highlights- Assam woman's murder: Accused Aarav arrested

To advertise here,contact us