ഡൽഹിയിൽ 'ഇൻഡ്യ' ഇല്ല; നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി തലവൻ അരവിന്ദ് കെജ്‌രിവാൾ. ഡൽഹി തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി സംവിധാനത്തിൻ്റെ ഭാഗമായി നിന്ന് മത്സരിക്കില്ലെന്നാണ് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരിക്കുന്നത്.

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിക്കുന്നതിനിടെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന കെജ്‌രിവാളിൻ്റെ പ്രഖ്യാപനം. ഭരണകക്ഷിയായ എഎപിക്ക് 70 അംഗ ഡൽഹി നിയമസഭയിൽ 62കളാണുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും ഡൽഹിയിൽ സഖ്യത്തിലായിരുന്നു മത്സരിച്ചത്. എന്നാൽ ഇൻഡ്യ സഖ്യത്തിന് ഡൽഹിയിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല.

Also Read:

UAE
ബുർജ് ഖലീഫ ഇന്നു മുതൽ ഇതുവരെ കാണാത്ത രൂപത്തിൽ; ഒരുങ്ങുന്നത് 'ഇടിവെട്ട് ലൈറ്റിംഗ്'

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി മത്സരിച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം ഊഹാപോഹങ്ങളെക്കൂടിയാണ് അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പദയാത്രക്കിടെ ആക്രമിക്കപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് അരവിന്ദ് കെജ്‌രിവാൾ ഉന്നയിച്ചത്. ദില്ലിയിൽ പൗരന്മാർക്ക് സുരക്ഷയില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം താൻ ആക്രമിക്കപ്പെട്ടു. ഗുണ്ടാസംഘത്തിനെതിരെ പരാതി നൽകിയ എഎപി എംഎൽഎയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാൻ അമിത്ഷായ്ക്ക് കഴിയുന്നില്ല. കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ ദില്ലി പോലീസിന് ധൈര്യം ഇല്ല. ദില്ലിയിലെ പൗരന്മാരുടെ സുരക്ഷ കേന്ദ്രത്തിന്റെ ഉത്തരവാദിത്വമെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

Content Highlights: Jolt to INDIA bloc as Arvind Kejriwal says no to alliance for Delhi polls

To advertise here,contact us