വേണ്ടത് 'നാമൊന്ന് നമുക്കൊന്ന്' അല്ല, രണ്ടിലധികം; ജനസംഖ്യയില്‍ മോഹന്‍ ഭാഗവത്

സ്ത്രീയെ അമ്മയായി കണക്കാക്കുന്നതും ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷേ അത് അവരെ ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള കാരണമാകരുത്

ന്യൂഡല്‍ഹി: സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ പരമപ്രധാനമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ജനസംഖ്യ നിരക്ക് 2.1 ശതമാനത്തില്‍ കുറവായാല്‍ അത് സമൂഹത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും. ഇത് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വരെ കാരണമാകും. ജനസംഖ്യ നിരക്ക് വര്‍ധിപ്പിക്കുന്നതോടൊപ്പം സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗ്പൂരില്‍ നടന്ന സമ്മേളനത്തിലാണ് കുടുംബത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മോഹന്‍ ഭാഗവത് വാചാലനായത്.

'രാജ്യത്ത് ജനസംഖ്യ കുറയുന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണ്. 2.1 ശതമാനത്തില്‍ നിന്നും കുറവായാല്‍ ആ സമൂഹം തകര്‍ച്ചയിലേക്കെത്തും. ആരും തകര്‍ക്കുമെന്നല്ല, സ്വയം തകരും. നമുക്ക് കുട്ടികള്‍ രണ്ടിലധികമാണ് വേണ്ടത്, അതായത് മൂന്ന്. ഇതാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നത്. ഈ നമ്പറുകള്‍ പ്രധാനമാകുന്നത് സമൂഹം നിലനില്‍ക്കണം എന്നതിനാലാണ്,' അദ്ദേഹം പറഞ്ഞു.

നേരത്തെ നാഗ്പൂരില്‍ നടന്ന റാലിയില്‍ രാജ്യത്തിന് എല്ലാ സമുദായങ്ങള്‍ക്കും തുല്യമായ ജനസംഖ്യ ഉറപ്പാക്കുന്ന പദ്ധതി രാജ്യത്തിന് അനിവാര്യമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ ഭൂമിശാസ്ത്രപരമായ അതിരുകളെ ബാധിക്കുമെന്നും അത് അവഗണിക്കരുതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.

Also Read:

Kerala
ഒ കെ വാസു സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയില്‍

'ജനസംഖ്യ ഉയരും തോറും രാജ്യത്തിന് ബാധ്യതകള്‍ വര്‍ധിക്കുമെന്നത് വാസ്തവമാണ്. ജനസഖ്യയെ കൃത്യമായി ഉപയോഗപ്പെടുത്തിയാല്‍ അത് ഒരു വിഭവമായി മാറും. 50 വര്‍ഷം കഴിഞ്ഞാല്‍ എത്ര പേരെ രാജ്യത്തിന് പിന്തുണയ്ക്കാനാകും എന്നതും പരിശോധിക്കേണ്ടതുണ്ട്. ജനസംഖ്യ നിയന്ത്രണവും മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയും ബാലന്‍സ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന് പ്രത്യേക ജനസംഖ്യ നയം കൊണ്ടുവരേണ്ടതുണ്ടെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Also Read:

Kerala
'അതൃപ്തർക്ക് സ്വാഗതം'; ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് കെ സുരേന്ദ്രൻ

സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്ത്രീയെ അമ്മയായി കണക്കാക്കുന്നതും ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷേ അത് അവരെ ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള കാരണമാകരുത്. എല്ലാ മേഖലകളിലും തീരുമാനമെടുക്കുന്നതിന് സ്ത്രീയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പുരുഷന്മാര്‍ക്ക് ചെയ്യാനാകാത്ത പല കാര്യങ്ങളും കരുത്തുപയോഗിച്ച് ചെയ്യാന്‍ സ്ത്രീകള്‍ക്ക് ശേഷിയുണ്ടെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

Content Highlight: Mohan Bhagwat warns society will perish population fails if falls lower

To advertise here,contact us