സുപ്രീം കോടതിക്കുള്ളില്‍ തീപിടിത്തം; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് വിവരം

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കുള്ളില്‍ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.

Content Highlights: Fire cough inside the supreme court

To advertise here,contact us