തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍: ആറ് മൃതദേഹങ്ങൾ കണ്ടെത്തി; ഒരാൾക്കായുള്ള തിരച്ചില്‍ തുടരുന്നു

സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. തിരുവണ്ണാമലൈ ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്വരയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

Also Read:

Kerala
ആർഎസ്എസിനും കാസയ്ക്കുമെതിരെ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല: കെ എം ഷാജി

ഫെയ്ഞ്ചല്‍ ചുഴലികാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും തമിഴ്നാട്ടില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്.

Content Highlight: One body found at Thiruvannamalai landslide

To advertise here,contact us