തിരുവണ്ണാമലൈ ഉരുള്‍പൊട്ടല്‍: കാണാതായ 5 കുട്ടികളടക്കം ഏഴുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി

അതേ സമയം ഫെയ്ഞ്ചല്‍ ചുഴലികാറ്റിൽ 1.5 കോടി ആളുകളെ ബാധിച്ചതായി എംകെ സ്റ്റാലിൻ തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിലുണ്ടായ മണ്ണിടിച്ചില്‍ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേരാണ് കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. തിരുവണ്ണാമലൈ ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്വരയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

#CycloneFengal has wreaked unprecedented havoc across 14 districts of Tamil Nadu, affecting 1.5 crore people, inundating 2.11 lakh hectares of farmland, and damaging critical infrastructure.Given the magnitude of destruction, I urge Hon'ble @PMOIndia Thiru. @NarendraModi to… pic.twitter.com/9KUulScZVY

Also Read:

National
ഗുജറാത്തിൽ ബിജെപി നേതാവ് ജീവനൊടുക്കി; കാരണം അന്വേഷിച്ച് പൊലീസ്

അതേ സമയം ഫെയ്ഞ്ചല്‍ ചുഴലികാറ്റിൽ 1.5 കോടി ആളുകളെ ബാധിച്ചതായി എംകെ സ്റ്റാലിൻ തന്റെ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. 2.11 ലക്ഷം ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നാശത്തിൻ്റെ വ്യാപ്തി കണക്കിലെടുത്ത് 2,000 കോടി രൂപയുടെ അടിയന്തര ധനസഹായം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി സ്റ്റാലിൻ അറിയിച്ചു. ദേശീയ തലത്തിൽ വിഷയം ഉന്നയിക്കുന്നതിൽ നേരിടുന്ന വെല്ലുവിളികളും സ്റ്റാലിൻ എടുത്തുകാണിച്ചു. എംപിമാർ ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കാൻ ശ്രമിച്ചുവെങ്കിലും അനുവദിച്ചില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Content Highlights: Seven dead bodies found in Tamil Nadu's Thiruvannamalai landslide

To advertise here,contact us