പ്രമുഖ യുപിഎസ്‌സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ ചേർന്നു

അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

ന്യൂഡൽഹി: പ്രമുഖ യുപിഎസ്‌സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ ചേർന്നു, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് അവാദ് ഓജ എഎപിയിൽ ചേരുന്നത്. ഉത്തർപ്രദേശിലെ ഗോണ്ട ജില്ല സ്വദേശിയായ അവാദ് കുറച്ചുകാലങ്ങളായി യുപിഎസ്‌സി കോച്ചിംഗ് രംഗത്ത് സ​ജീവമാണ്.

Also Read:

National
ഗുജറാത്തിൽ ബിജെപി നേതാവ് ജീവനൊടുക്കി; കാരണം അന്വേഷിച്ച് പൊലീസ്

പട്‌ന സര്‍വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. അച്ഛൻ പോസ്റ്റ് മാസ്റ്ററും അമ്മ അഭിഭാഷകയുമായിരുന്നു.വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന തനിക്ക് രാഷ്ട്രീയ പ്രവേശനത്തിന് അവസരം നൽകിയതിന് എഎപി നേതൃത്വത്തിന് അവാദ് നന്ദി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസത്തിന് അടിസ്ഥാന സൗകര്യ ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അവാദ് പറഞ്ഞു. അവാദിന്റെ രാഷ്ട്രീയ പ്രവേശനം ഇന്ത്യയുടെ വികസനത്തിനും, വിദ്യാഭ്യാസ മേഖലയ്ക്കും ഗുണകരമാകുമെന്ന് അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

Content Highlights: Popular UPSC teacher Avadh Ojha joins Aam Aadmi Party

To advertise here,contact us