20 വർഷത്തിനിടയിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം; ആന്ധ്രയും തെലങ്കാനയും നടുങ്ങി

റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇരു സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടത്

ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും ജനങ്ങളെ ഭീതിയിലാഴ്ത്തി ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഇരു സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടത്.

Actually i am in apartment in hyd.I am in the chair, my chair was, apartment was trembling, immediately i posted in twitter.భద్రాచలం పట్టణంలో భూకంపం వచ్చిన సందర్భంలో సిసి కెమెరాలో రికార్డ్ అయిన దృశ్యాలు....... pic.twitter.com/zjWufaD8qb

രാവിലെ 7:27നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആന്ധ്രയിൽ വിജയവാഡ, വിശാഖപട്ടണം, ജഗ്ഗയ്യപേട്ട് എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. തെലങ്കാനയിൽ ഹൈദരാബാദ് ഭാഗങ്ങളും ഖമ്മം, രംഗറെഡ്ഡി, വാറങ്കൽ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായി. 20 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂചലനമാണിതെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Content Highlights: Earthquake at Telangana and Andhra Pradesh

To advertise here,contact us