കൊലപാതകം; കൊന്നത് മകൻ തന്നെ, ഞെട്ടലില്‍ തലസ്ഥാന നഗരി

പ്രത്യേകിച്ച് ശത്രുക്കളൊന്നും ഇല്ലാത്ത ഇവരെ പുറത്തു നിന്നു ആരും കൊലപെടുത്താൻ സാധ്യതയില്ലായെന്ന് കണ്ടെത്തിയ പൊലീസിൻ്റെ അന്വേഷണം പിന്നീട് മകനായ അർജുനിലേക്ക് തിരിയുകയായിരുന്നു.

ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് 20 കാരൻ അറസ്റ്റിലായ സംഭവത്തില്‍ ഞെട്ടലിലാണ് രാജ്യ തലസ്ഥാനം. പഠിക്കാത്തതിനെ തുടർന്ന് പിതാവിൽ നിന്നുള്ള തുട‌ർച്ചയായ മർദ്ദനവും മറ്റുള്ളവരുടെ മുന്നിൽ വെച്ചുള്ള ശകാരവുമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പിതാവായ രാജേഷ് കുമാർ, മാതാവ് കോമൾ സഹോദരി കവിത എന്നിവരെയാണ്ദമ്പതികളുടെ മകനായ അർജുൻ കൊലപ്പെടുത്തിയത്.

ദമ്പതികളുടെ വിവാഹ വാർഷിക ദിനത്തിലാണ് കൊലപാതകം നടന്നത്. ബോക്സറായ അർജുൻ പതിവ് രാവിലെ നടത്തം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കുടുംബത്തിലെ അം​ഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നായിരുന്നു പൊലീസിന് ആദ്യം നൽകിയ മൊഴി. ഇയാൾ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചിരുന്നതും. എന്നാൽ പ്രത്യേകിച്ച് ശത്രുക്കളൊന്നും ഇല്ലാത്ത ഇവരെ പുറത്തു നിന്നു ആരും കൊലപെടുത്താൻ സാധ്യതയില്ലായെന്ന് കണ്ടെത്തിയ പൊലീസിൻ്റെ അന്വേഷണം പിന്നീട് അർജുനിലേക്ക് തിരിയുകയായിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം അ‌ർജുൻ ക്ഷുഭിതനായെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

സംസ്ഥാന തല ബോക്സറായ അർജുനെ പിതാവ് പഠിക്കാത്തതിന് ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വെച്ച് പഠനത്തിൻ്റെ പേരിൽ പലപ്പോഴും പിതാവായ രാജേഷ് തന്നെ അപമാനിച്ചിരുവെന്ന് അർജുൻ പൊലീസിനോട് പറഞ്ഞു . പിതാവിനോട് ഇത് കാരണം അർജുന് കടുത്ത പക ഉടലെടുത്തിരുന്നു. വീട്ടിൽ ആരും തനിക്ക് പിന്തുണ നൽകാതെ വന്നപ്പോൾ പക മാതാവിലേക്കും സഹോദരിയിലേക്കും കൂടി വളരുകയായിരുന്നു. ഇതാണ് മൂവരേയും കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് അർജുനെ എത്തിച്ചത്. ഇതോടൊപ്പം സഹോദരിക്ക് സ്വത്ത് മുഴുവൻ എഴുത്തി കൊടുക്കുമെന്ന പിതാവിൻ്റെ തീരുമാനവും അർജുനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാകളുടെ വിവാഹ വാർഷിക ദിനത്തിൽ മൂവരേയും കൊലപ്പെടുത്തിയത്. സംശയം തോന്നാതിരിക്കാനാണ് പൊലീസിനെ താൻ തന്നെ വിളിച്ച് അറിയിച്ചതെന്നും അർജുൻ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

Also Read:

Kerala
13കാരി പാത്തൂട്ടി ശരീരത്തിൽ കയറിയെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദം; അബ്ദുൾ ഗഫൂറിനെ കൊന്നത് തല ഭിത്തിയിൽ ഇടിച്ച്

content highlight- berated in front of others for not studying; A 20-year-old man killed his parents and sister

To advertise here,contact us