മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ടുകെട്ട്; അന്വേഷണത്തിന് നിർദ്ദേശിച്ച് രാജ്യസഭാ ചെയർമാൻ

രാജ്യസഭാ ചെയർമാനാണ് സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്

ന്യൂഡൽഹി: രാജ്യസഭയിലെ കോൺ​ഗ്രസ് അം​ഗം മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് നി‍ർദ്ദേശം. സീറ്റ് നമ്പ‍ർ 222ന് സമീപത്ത് നിന്നും പണം കണ്ടെത്തിയെന്നാണ് ഔദ്യോ​ഗിക വിശദീകരണം. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഇത് സംബന്ധിച്ച വിശദീകരണം രാജ്യസഭയിൽ നൽകി. രാജ്യസഭാ ചെയർമാനാണ് സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. നേരത്തെ മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ട് കെട്ട് കണ്ടെത്തിയിരുന്നു.

#WATCH | Rajya Sabha Chairman Jagdeep Dhankhar says, "I here by inform the members that during the routine anti-sabotage check of the chamber after the adjournment of the House yesterday. Apparently, a wad of currency notes was recovered by the security officials from seat number… pic.twitter.com/42GMz5CbL7

അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കോൺഗ്രസ് സംഘത്തെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാ‍ർജ്ജുൻ ഖർ​ഗെ വ്യക്തമാക്കി. രാജ്യസഭയിൽ പോകുമമ്പോൾ 500 രൂപയുടെ ഒരുനോട്ട് മാത്രമാണ് തൻ്റെ കൈവശം ഉണ്ടാകാറുള്ളത്. തൻ്റെ സീറ്റിൽ നിന്നും നോട്ട് കണ്ടെത്തിയെന്ന ആരോപണം അഭിഷേക് സിംഗ്‌വി നിഷേധിച്ചു.

Content Highlights: Currency notes found during checking from Abhishek Manu Singhvi's seat

To advertise here,contact us