'എന്നെ പ്രതിയാക്കുന്നതിൻ്റെ അടിസ്ഥാനമെന്ത്?' ;ഡൽഹി കലാപകേസിൽ പ്രതി ചേർത്തതിനെതിരെ ഉമർ ഖാലിദ് ഹൈക്കോടതിയിൽ

ആക്രമണത്തിന് ശേഷം ഫോൺ വിളിച്ചവരിൽ അഞ്ചുപേരെയും പ്രതി ചേർത്തില്ലായെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടികാട്ടി.

ന്യൂഡൽ​ഹി: ഡൽഹി കലാപക്കേസിൽ തന്നെ പ്രതി ചേർത്തതിൻ്റെ അടിസ്ഥാനമെന്തെന്ന ചോദ്യവുമായി മുൻ ജെഎൻയു വിദ്യാ‌‍‍ർഥി ഉമർ ഖാലിദ് ഡൽഹി ഹൈക്കോടതിയിൽ. നിരവധി ആളുകൾ യോ​ഗങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നു. പക്ഷെ അവരെ ആരെയും പ്രതി ചേർത്തില്ല അപ്പോൾ എങ്ങനെയാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും കുറ്റക്കാരാവുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ത്രിദീപ് പൈസ് കോടതിയിൽ ചോദിച്ചു.

'ഒരു യോ​ഗം ഉണ്ടായിരുന്നു, അതിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികളല്ല. മറ്റുള്ളവർ പ്രതികളല്ലാതെ ഉമർ ഖാലിദും ഷർജീൽ ഇമാമും മാത്രം എങ്ങനെയാണ് പ്രതികളാവുക', അഭിഭാഷകൻ ത്രിദീപ് പൈസ് കോടതിയിൽ ചോദിച്ചു. ഇവരെ പ്രതികളാക്കുന്നതിൻ്റെ അടിസ്ഥാനമെന്താണെന്നും ആക്രമണത്തിന് ശേഷം ഫോൺ വിളിച്ചവരിൽ അഞ്ചുപേരെയും പ്രതി ചേർത്തില്ലായെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടികാട്ടി.

Also Read:

National
ഗോവയിലേക്ക് പുറപ്പെട്ട കുടുംബം ചെന്നെത്തിയത് കർണാടക ഉൾവനത്തിൽ; രാത്രി മുഴുവന്‍ അവിടെ

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎൻയു ഗവേഷക വിദ്യാർഥി ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെയാണ് ഉമർ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുക്കുന്നത്. 2020 മുതൽ ഉമർ ഖാലിദ് ജയിലിലാണ്. ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.Content highlight- Umar Khalid in the High Court against the inclusion of the accused in the Delhi riots case

To advertise here,contact us