വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലം

പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലം പറഞ്ഞു.

Also Read:

Kerala
'കേരളം വിട്ടുപോകാൻ പാടില്ല'; ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം

സേവനങ്ങള്‍ക്കും അപ്പോയിമെന്റിനും അധിക ചാര്‍ജുകള്‍ ഈടാക്കുന്നതായും മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വ്യാജ വെബ്സൈറ്റുകളില്‍ www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ അതിൽ ഉള്‍പ്പെടുന്നു. ഇവ *.org, *.in, *.com എന്നീ ഡൊമെയ്നിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലം അറിയിച്ചു.

ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളില്‍ സൂചിപ്പിച്ച വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു.

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in വഴി അപേക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.Content Highlight :Union Ministry of External Affairs warns about fake websites

To advertise here,contact us