'തലപ്പത്ത് രാഹുൽ മതി', മമതയെ തള്ളി കോൺഗ്രസ്; 'ഇൻഡ്യ'യിൽ പുതിയ ഭിന്നത

മമതയുടെ 'ആഗ്രഹ'ത്തെ കോൺഗ്രസ് തള്ളുകയും ചെയ്തു

ന്യൂ ഡൽഹി: പാർലമെൻ്റിലെ പ്രതിഷേധം, തിരഞ്ഞെടുപ്പ് തോൽവി എന്നിവ മൂലമുളള ഭിന്നത രൂക്ഷമായതിന് പിന്നാലെ 'ഇൻഡ്യ' സഖ്യത്തിൽ തലപ്പത്താര് എന്നതിനെച്ചൊല്ലിയുള്ള പുതിയ തർക്കം ഉടലെടുത്തിരിക്കുകയാണ്. 'ഇൻഡ്യ'യെ നയിക്കാൻ താൻ തയ്യാറെന്ന മമതയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തുവന്നതോടെയാണ് ഭിന്നത മറനീക്കി പുറത്തുവന്നത്.

'ഇൻഡ്യ'യെ നയിക്കാൻ രാഹുൽ ഗാന്ധി മതി എന്നാണ് കോൺഗ്രസ് നിലപാട്. മമതയുടെ 'ആഗ്രഹ'ത്തെ കോൺഗ്രസ് തള്ളുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബംഗാളി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമത ബാനർജി മുന്നണിക്കെതിരെ രംഗത്തുവന്നിരുന്നു. 'ഇൻഡ്യ'യുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് മമത തുറന്നുപറഞ്ഞത്. ഒരു പടി കൂടി കടന്ന് അവസരം നൽകിയാൽ മുന്നണിയുടെ നേതൃസ്ഥാനം താൻ ഏറ്റെടുക്കുമെന്നും സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മമത പറഞ്ഞിരുന്നു.

Also Read:

Kerala
വിമാനങ്ങളെ വട്ടം ചുറ്റിച്ച് പട്ടം; തിരുവനന്തപുരത്ത് തടസ്സപ്പെട്ടത് ആറ് വിമാനങ്ങളുടെ സുഗമമായ സഞ്ചാരം

മമതയ്ക്ക് പിന്തുണയുമായി എൻസിപി ശരദ് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെയും രംഗത്തുവന്നിരുന്നു. മമത വന്നാൽ തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്നും ഞങ്ങൾ എല്ലാവരും സന്തോഷത്തിലായിരിക്കുമെന്നും സുപ്രിയ സുലെ എഎൻഐയോട് പറഞ്ഞിരുന്നു. ബംഗാളിൽ ബിജെപിയെ തുരത്തിയും, വിവിധ ജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചും മമത മികച്ച ഭരണമാണ് കാഴ്ചവെക്കുന്നത്. സഖ്യത്തിന്റെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു.

Also Read:

National
VIDEO: പൊലീസുകാരനായ അച്ഛൻ നോക്കിക്കോളുമത്രെ!; ഓടുന്ന ഥാറിൽ യുവാവിൻ്റെ 'റീൽ' അഭ്യാസം!

കഴിഞ്ഞ ദിവസങ്ങളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിഷേധങ്ങളിൽ ഇൻഡ്യ മുന്നണിയിലെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഐക്യമില്ലായിരുന്നു. സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തുവന്നിട്ടുണ്ടായിരുന്നില്ല.

സംഭൽ, അദാനി വിഷയങ്ങളിലായിരുന്നു ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിഷേധം. നടുത്തളത്തിലിറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യ മുന്നണിയിലെ മറ്റു ക്ഷികൾ കോൺഗ്രസ് പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. പാർലമെന്റിന് പുറത്ത് പിന്നീട് പ്രതിഷേധങ്ങൾ അരങ്ങേറിയപ്പോഴും തൃണമൂൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടികൾ വിട്ടുനിന്നിരുന്നു.

Content Highlights: Congress against Mamata Banarjee on her wish to become INDI Alliance leader

To advertise here,contact us