ബംഗാളിൽ നിർമ്മാണത്തിനിടെ ബോംബ് സ്ഫോടനം: മൂന്നുപേർ കൊല്ലപ്പെട്ടു

പ്രദേശത്ത് വലിയ ശബ്ദം കേട്ടതായി തോന്നിയെന്നും ആദ്യം ബോംബ് സഫോടനമാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലായെന്നും പ്രദേശവാസികൾ പറയുന്നു.

ബംഗാൾ: ബംഗാളിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. സഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് നിർമ്മാണത്തിനിടയിൽ ബോംബ് പൊട്ടിതെറിച്ചത്. അനധികൃതമായി നിർമിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മാമുൻ മൊല്ല എന്നയാളുടെ വീട്ടിലാണ് സ്‌ഫോടകവസ്തുക്കൾ നിർമിച്ചത്. പ്രദേശത്ത് വലിയ ശബ്ദം കേട്ടതായി തോന്നിയെന്നും ആദ്യം ബോംബ് സഫോടനമാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലായെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമാനമായ സ്‌ഫോടനത്തിൽ നവംബർ അവസാനം മധ്യപ്രദേശിലെ മൊറേനയിലും മൂന്ന് വീടുകൾ തകർന്നിരുന്നു. പൊട്ടിതെറിയെ തുടർന്ന് നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

content highlight-Bomb blast in Bengal: Three killed

To advertise here,contact us