IRCTC സൈറ്റ് നിലച്ചു, ഓൺലൈൻ ബുക്കിംഗ് അവതാളത്തിൽ; ഒരു മണിക്കൂർ പ്രവർത്തിക്കില്ലെന്ന് അറിയിപ്പ്

സെർവറിന് സാങ്കേതിക തകരാറുണ്ടായെന്നാണ് ലഭിക്കുന്ന വിവരം

ന്യൂഡൽഹി: ഐആർസിടിസി സൈറ്റ് പ്രവർത്തിക്കുന്നില്ല. സെർവറിന് സാങ്കേതിക തകരാറുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഒരു മണിക്കൂർ പ്രവർത്തിക്കില്ലെന്നും ബുക്കിംഗ് നടക്കില്ലെന്നും അറിയിപ്പുണ്ട്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള സൈബർ ആക്രമണമാണോ സൈറ്റ് നിലക്കുന്നതിന് പിന്നിൽ എന്ന ചോദ്യവും ഉയരുന്നുണ്ട്. സാധാരണയായി രാത്രി 11 മണിക്ക് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇത് സൈബർ ആക്രമണമാണോ എന്നതു സംബന്ധിച്ച് സംശയമുയർന്നത്. നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ തകരാറിനെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.

Content Highlights: irctc site down today during tatkal booking

To advertise here,contact us