മുംബൈയിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ബസ് ഇടിച്ചുകയറി; 4 പേർക്ക് ദാരുണാന്ത്യം

25 പേർക്ക് പരിക്കേറ്റു

മുംബൈ: മുംബൈയിൽ ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി കുർളയിലെ ബിഎംസിഎൽ വാർഡിന് സമീപമായിരുന്നു സംഭവം. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. നിരവധി കാറുകൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുണ്ടായി.

Also Read:

National
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ ഉടൻ അവതരിപ്പിക്കും; ആദ്യം സംയുക്ത പാർലമെന്ററി സമിതിക്ക് വിടും

ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുർള റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ ചില്ലുകൾ തകർന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഭാഭ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് കുർള നിയമസഭാംഗം മങ്കേഷ് കുടൽക്കർ പറഞ്ഞു.

Content Highlights: 4 Dead, 25 Injured As BEST Bus Crashes Into Pedestrians and Vehicles In Mumbai

To advertise here,contact us