ദുൽഖറിന്റെ 'ലക്കിഭാസ്‌കർ' പ്രചോദനം;പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്നൊളിച്ചോടി ഒന്‍പതാംക്ലാസ് വിദ്യാർത്ഥികള്‍

സെന്റ് ആന്‍സ് ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരാണ് ഹോസ്റ്റലില്‍ നിന്ന് ഒളിച്ചോടിയത്

വിശാഖപട്ടണം: ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ലക്കി ഭാസ്‌കര്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് പണം സമ്പാദിക്കാന്‍ ഹോസ്റ്റലില്‍ നിന്ന് ഒളിച്ചോടി വിദ്യാര്‍ത്ഥികള്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം നടന്നത്. സെന്റ് ആന്‍സ് ഹൈസ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരാണ് ഹോസ്റ്റലില്‍ നിന്ന് ഒളിച്ചോടിയത്. ഹോസ്റ്റല്‍ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സിസിടിവി ദൃശ്യം പുറത്തുവന്നു.

Also Read:

Kollam
മകളെ കണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് പത്മരാജൻ; ചേർത്തുപിടിച്ച് അനിലയുടെ അമ്മ; തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ

ചരണ്‍ തേജ്, രഘു, കാര്‍ത്തിക്, കിരണ്‍ എന്നിവരാണ് ഒളിച്ചോടിയതെന്ന് പൊലീസ് പറയുന്നു. മഹാറാണിപ്പെട്ടിലെ വിസാഗിലുള്ള ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. ലക്കി ഭാസ്‌കര്‍ സിനിമയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ പണം സമ്പാദിച്ച് കറൊക്കെ വാങ്ങിയ ശേഷമേ തിരിച്ചുവരികയുള്ളൂ എന്ന് വിദ്യാര്‍ത്ഥികള്‍ സുഹൃത്തളോട് പറഞ്ഞിരുന്നു. കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ലക്കി ഭാസ്‌കര്‍ തിയറ്ററുകളില്‍ എത്തിയത്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. 1980-90 കാലഘട്ടത്തിലെ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ കുമാര്‍ ആയിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തിയത്. മീനാക്ഷി ചൗധരിയാണ് നായികയായി എത്തിയത്. തിയറ്ററില്‍ തരംഗമായ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Content Highlights- lucky bhaskar inspires four kids to flee hostel in search for money

To advertise here,contact us