റെയില്‍വെ രംഗത്ത് സമഗ്രവികസനമെന്ന് വാദം; റെയില്‍വെ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

905ലെ റെയില്‍വെ ബോര്‍ഡ് നിയമമവും 1989ലെ റെയില്‍വെ നിയമവും സമന്വയിപ്പിച്ചുകൊണ്ടാണ് പുതിയ ഭേദഗതി

ന്യൂ​ഡൽഹി : റെയില്‍വെ ബോര്‍ഡിന്റെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കാനെന്ന പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റെയില്‍വെ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. 1905ലെ റെയില്‍വെ ബോര്‍ഡ് നിയമമവും 1989ലെ റെയില്‍വെ നിയമവും സമന്വയിപ്പിച്ചുകൊണ്ടാണ് പുതിയ ഭേദഗതി.

ഈ ഭേദഗതിയിലൂടെ റെയില്‍വെ ബോര്‍ഡിന്റെ ഘടന, അംഗങ്ങളുടെ യോഗ്യത ഇതൊക്കെ കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം. റെയില്‍വേയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വതന്ത്ര റെഗുലേറ്ററെ നിയോഗിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. യാത്രാനിരക്ക് നിശ്ചയിക്കല്‍, റെയില്‍വേയുടെ മത്സരക്ഷമത ഉറപ്പാക്കല്‍ മുതലായവ റെഗുലേറ്ററുടെ നിയന്ത്രണത്തിലാവും.

Also Read:

Kerala
എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറിയെന്ന് അലോഷ്യസ് സേവ്യർ

റെയില്‍വെ രംഗത്ത് സമഗ്രവികസനം ലക്ഷ്യം വെച്ചാണ് പുതിയ മാറ്റങ്ങളെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. ബില്ല് റെയില്‍വെയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഇത് സ്വകാര്യ വത്കരണത്തിനുള്ള ലക്ഷ്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സ്വകാര്യവത്കരണം എന്നത് പ്രതിപക്ഷത്തിന്റെ നുണപ്രചരണം മാത്രമാണെന്നായിരുന്നു റെയില്‍വെ മന്ത്രിയുടെ പ്രതികരണം.

Content Highlight : The Lok Sabha passed the Railway Amendment Bill

To advertise here,contact us