'പരമ ബോറ്… രണ്ട് പിരീഡ് മാത്‍സ് ക്ലാസിൽ ഇരുന്നത് പോലെ'; മോദിയുടെ പ്രസം​ഗത്തെ പരിഹസിച്ച് പ്രിയങ്ക ​ഗാന്ധി

'അമിത്ഷായുടെ കൈ തലയിലായിരുന്നു. പിയൂഷ് ​ഗോയൽ ഇപ്പോ ഉറങ്ങുമെന്ന പോലെയാണ് ഇരുന്നത്'

ന്യൂഡൽഹി: ലോക്സഭയിലെ ഭരണഘടന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസം​ഗം തന്നെ ബോറടിപ്പിച്ചുവെന്ന് വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ പ്രിയങ്ക ​ഗാന്ധി. പുതിയതായി ഒന്നും അദ്ദേഹം മോദി പറഞ്ഞിട്ടില്ല. 110 മിനിറ്റ് നീണ്ട പ്രസം​ഗം കേട്ടപ്പോൾ രണ്ട് പിരീഡ് മാക്സ് ക്ലാസിൽ ഇരുന്നത് പോലെയാണ് തോന്നുന്നതെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

'പ്രധാനമന്ത്രി പുതിയ ഒരു കാര്യത്തെ കുറിച്ചും സംസാരിച്ചിട്ടില്ല. അദ്ദേഹം വല്ലാതെ ബോറടിപ്പിച്ചു. മോദിയുടെ പ്രസം​ഗം എന്നെ വർഷങ്ങൾ പിറകിലേക്ക് കൊണ്ടുപോയി. കണക്ക് ക്ലാസിൽ രണ്ട് പിരീയഡ് അടുപ്പിച്ച് ഇരുന്നത് പോലെയാണ് തോന്നിയത്. മോദിയുടെ പ്രസം​ഗത്തിനിടെ നദ്ദ കൈ തിരുമ്മിയിരിക്കുകയായിരുന്നു. പക്ഷേ മോദിജി നോക്കിയതോടെ അദ്ദേഹം ശ്രദ്ധയോടെ കേൾക്കുന്നുണ്ട് എന്ന പോലെ അഭിനയിച്ചു. അമിത്ഷായുടെ കൈ തലയിലായിരുന്നു. പിയൂഷ് ​ഗോയൽ ഇപ്പോ ഉറങ്ങുമെന്ന പോലെയാണ് ഇരുന്നത്. ഇതെനിക്ക്പുതിയ അനുഭവമായിരുന്നു. ഞാൻ കരുതി പ്രധാനമന്ത്രി പുതിയതായി, എന്തെങ്കിലും നല്ല കാര്യം പറയുമെന്ന്,' പ്രിയങ്ക പറഞ്ഞു.

Also Read:

Kerala
'മെക് 7 നല്ല പദ്ധതി'; പി മോഹനനെ തള്ളി മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ

കോൺ​ഗ്രസിനെ വിമർശിക്കുകയായിരുന്നു മോദിയുടെ പ്രസം​ഗത്തിന്റെ പ്രധാന ലക്ഷ്യം. കോൺ​ഗ്രസ് രാജ്യത്തിൻ്റെ ഭരണഘടനയെ അപമാനിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസിലെ ഒരു കുടുബം ഭരണഘടനയെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചു. ഒരു കുടുംബം ഇന്ത്യയെ 55 വർഷം ഭരിച്ചു. ഭരണഘടനയെ തകർക്കുന്നതെല്ലാം അവർ ചെയ്തു.

വ്യക്തി താത്പര്യത്തിന് വേണ്ടി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 60 വർഷത്തിനിടെ കോൺഗ്രസ് ഭരണഘടനയെ 75 പ്രാവശ്യം ഭേദഗതി ചെയ്തു. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. ആദ്യം നെഹ്റു പാപം ചെയ്തു. ഇന്ദിര അത് തുടർന്നു. അടിയന്തരാവസ്ഥാ കാലത്ത് ആയിരക്കണക്കിന് ജനങ്ങളെ ജയിലിൽ അടച്ചു. ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കി. സ്വന്തം പദവി സംരക്ഷിക്കാനാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ നടപ്പിലാക്കിയതെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് മോദി ​ഗാന്ധി കുടുംബത്തിന് നേരെ ഉന്നയിച്ചത്.

Content Highlight: Priyanka Gandhi slams Modi, says his speech was too boring

To advertise here,contact us