മഹാരാഷ്ട്രയില്‍ മന്ത്രിസഭാ സത്യപ്രതിജ്ഞ ഇന്ന് നാലിന്; 30 പേർ പട്ടികയിൽ

മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് മുന്‍പായി നാഗ്പൂരില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റോഡ്‌ ഷോയും നടക്കും

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ സത്യപ്രതിജ്ഞ വൈകിട്ട്. വൈകുന്നേരം നാലിന് നാഗ്പൂരില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. 15 പേര്‍ ബിജെപിയില്‍ നിന്നും 12 പേര്‍ ശിവസേനയില്‍ നിന്നും 7 പേര്‍ എന്‍സിപിയില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്യും.

Also Read:

Kerala
ഫയലില്‍ ഒതുങ്ങിയോ? 'നവകേരളം' പരാതി പറയുന്നു

ഫഡ്‌നാവിസ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഉള്‍പ്പടെ ആകെ 43 മന്ത്രിമാരുണ്ടാകും. 10 മന്ത്രിസ്ഥാനം സംബന്ധിച്ച് പിന്നീട് തീരുമാനം ഉണ്ടായേക്കും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് മുന്‍പായി നാഗ്പൂരില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റോഡ്‌ഷോയും നടക്കും.

തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രിസഭാ രൂപീകരണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാതിരുന്നത് ഭരണപക്ഷത്തിന് പ്രയാസമുണ്ടാക്കിയിരുന്നു.

മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിന്‍ഡെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതാണ് മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വൈകാനുള്ള കാരണങ്ങളിലൊന്ന്. മന്ത്രിസഭാ വികസനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഫഡ്നാവിസും അജിത് പവാറും ഡല്‍ഹിയിലേക്ക് പോയപ്പോഴും ഷിന്‍ഡെ വിട്ടുനിന്നിരുന്നു.

Content Highlight: Oath taking ceremony for maharashtra cabinet today

To advertise here,contact us