ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഐഎം; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഡിസംബര്‍ 19ന് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമെന്നും സിപിഐഎം അറിയിച്ചു.

ന്യൂഡല്‍ഹി: വരുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച് സിപിഐഎം. രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഈ സീറ്റുകളില്‍ മത്സരിക്കുന്നവരെയും പ്രഖ്യാപിച്ചു.

കാരവല്‍ നഗര്‍ മണ്ഡലത്തിലേക്ക് അശോക് അഗര്‍വാളും ബദര്‍പൂര്‍ മണ്ഡലത്തില്‍ ജഗദീഷ് ചന്ദ് ശര്‍മ്മയുമാണ് സിപിഐഎം സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.

ജനാനുകൂല ഇടതു രാഷ്ട്രീയ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പാര്‍ട്ടി പ്രചരണം നയിക്കുക. ആംആദ്മി പാര്‍ട്ടിയുടെ നീണ്ട കാലത്തെ തൊഴിലാളി വിഭാഗങ്ങള്‍ക്ക് പരിശോധിക്കാനുള്ള സമയമാണിത്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുന്നതിനായി വര്‍ഗീയമായി ജനങ്ങളെ വിഭജിക്കുകയെന്ന ആര്‍എസ്എസ്-ബിജെപി നീക്കങ്ങളെ തുറന്നുകാട്ടുമെന്നും സിപിഐഎം പ്രഖ്യാപിച്ചു. ഡിസംബര്‍ 19ന് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമെന്നും സിപിഐഎം അറിയിച്ചു.

Content Highlights: CPI(M) to contest 2 seats in Delhi Assembly election

To advertise here,contact us