മൂന്ന് വയസുകാരിയെ മൂന്നാം ക്ലാസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു; സോഷ്യൽ മീഡിയയുടെ ദുരുപയോഗമെന്ന് പൊലീസ്

പരസ്പരം നന്നായി അറിയാവുന്ന കുടുംബങ്ങളാണ് കുട്ടികളുടേത്. മൂന്നാം ക്ലാസുകാരനെ പെണ്‍കുട്ടി ദാദാ എന്നായിരുന്നു വിളിച്ചിരുന്നത്

പൂനെ: മൂന്നു വയസുകാരിയെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കോന്ധുവ സ്വദേശിയായ ഒന്‍പത് വയസുകാരനാണ് അയല്‍വാസി കൂടിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

Also Read:

National
പ്രതിപക്ഷ പ്രതിഷേധത്തിൽ വിറച്ചു?; അംബേദ്കർ പരാമർശ വിവാദത്തിൽ പ്രത്യേക വിശദീകരണവുമായി അമിത് ഷാ

പരസ്പരം നന്നായി അറിയാവുന്ന കുടുംബങ്ങളാണ് കുട്ടികളുടേത്. മൂന്നാം ക്ലാസുകാരനായ കുട്ടിയെ പെണ്‍കുട്ടി ദാദാ എന്നായിരുന്നു വിളിച്ചിരുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവെച്ചായിരുന്നു അതിക്രമം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബാലാവകാശ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മൂന്നാം ക്ലാസുകാരനെ കസ്റ്റഡിയില്‍ എടുത്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയ കുട്ടിയെ ജാമ്യത്തില്‍ വിട്ടു. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗമാണ് കുട്ടികളെ വഴിതെറ്റിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Content Highlights- nine year old boy sexually abused 3 year old girl in pune

To advertise here,contact us