ധൻകറിന്റെ സ്പെല്ലിങ് തെറ്റ്, ചട്ടങ്ങളും പാലിച്ചില്ല; പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തള്ളി

ചട്ടങ്ങൾ പാലിച്ചില്ല എന്നതും അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയുമാണ് അവിശ്വാസപ്രമേയം തള്ളിയത്

ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഡെപ്യൂട്ടി ചെയർമാൻ തള്ളി. ചട്ടങ്ങൾ പാലിച്ചില്ല എന്നതും അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയുമാണ് അവിശ്വാസപ്രമേയം തള്ളിയത്.

Also Read:

Kerala
അവസാനം മഞ്ഞുരുകി; രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് ക്ഷണം; വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യം

രാജ്യസഭാ സ്‌പീക്കറിനെതിയരായ അവിശ്വാസപ്രമേയത്തിന് 14 ദിവസം മുൻപ് നോട്ടീസ് നൽകിയില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ ചൂണ്ടിക്കാട്ടി. ജഗ്ദീപ് ധൻകറിന്റെ പേരിൽ അക്ഷരതെറ്റുണ്ട്. ഉപരാഷ്ട്രപതിയെ അപമാനിക്കാനാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇതിനായി വാർത്താസമ്മേളനം വരെ വിളിച്ചെന്നും ഡെപ്യൂട്ടി ചെയർമാൻ ആരോപിച്ചു.

ജഗ്ദീപ് ധൻകറിനെതിരെ ഇൻഡ്യാ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ധൻകർ പ്രതിപക്ഷത്തെ മാത്രം ലക്ഷ്യം വെക്കുകയാണെന്നും, ഭരണപക്ഷത്തിന് വേണ്ടി അദ്ദേഹം അകമഴിഞ്ഞ് പ്രവർത്തിക്കുകയാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. വേദനാജനകമായ തീരുമാനമെന്ന് വിശഷിപ്പിച്ചുകൊണ്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.

Content Highlights: Oppositions No Confidence motion against Jagdeep Dhankhar rejected

To advertise here,contact us