ചാർ ധാം യാത്രാ റൂട്ടിൽ 54 ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ; കണ്ടെത്തൽ യുഡിഎംഎയുടേത്

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളെ റൂട്ട് കൈകാര്യം ചെയ്യുന്ന അതോറിറ്റികളുടെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്

ഡെറാഡൂൺ: ചാർ ധാം യാത്രാ റൂട്ടിൽ 54 ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഉത്തരാഖണ്ഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (യുഡിഎംഎ) കണ്ടെത്തി. ലാൻഡ്‌സ്‌ലൈഡ് മിറ്റിഗേഷൻ ആൻഡ് മാനേജ്‌മെൻ്റ് സെൻ്റർ (എൽഎംഎംസി) നടത്തിയ വിശദമായ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. ചമോലി ജില്ലയിലെ പഗൽനല, ലംബാഗഡ്, പിപാൽകോട്ടി, പതൽഗംഗ, ബിരാഹി, ജോഷിമഠ് തുടങ്ങിയ സെൻസിറ്റീവ് സോണുകളും പൗരി ജില്ലയിലെ ദേവപ്രയാഗ്, കൗഡിയാല, ടോട്ട ഘാട്ടി അടക്കമുള്ള സ്ഥലങ്ങൾ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉൾപ്പെടുന്നതായാണ് പഠനത്തിൽ പരാമർശിച്ചിരിക്കുന്നത്.

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളെ റൂട്ട് കൈകാര്യം ചെയ്യുന്ന അതോറിറ്റികളുടെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. രുദ്രപ്രയാഗിൽ നിന്ന് ജോഷിമഠ് വരെയുള്ള സോണിൽ അപകടസാധ്യതയുള്ള 32 മേഖലകളാണുള്ളത്. ഈ സോൺ നിയന്ത്രിക്കുന്നത് ഹൈവേ മന്ത്രാലയമാണ്. 17 ഏരിയകളുള്ള ഋഷികേശ് മുതൽ ശ്രീനഗർ വരെയുള്ള റൂട്ട് പൊതുമരാമത്ത് വകുപ്പും ജോഷിമഠിൽ നിന്ന് ബദരിനാഥ് വരെ അഞ്ച് ഏരിയകളുള്ള സോൺ ബോർഡർ റോഡ്സ് ഓർഗനൈസേഷനുമാണ് നിയന്ത്രിക്കുന്നത്.

Also Read:

National
മഹാരാഷ്ട്രയിൽ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; അജിത് പവാറിന് ധനകാര്യത്തിൻ്റെ 'പവർ', ഷിൻഡെയ്ക്ക് പിഡബ്ല്യുഡി

ഉയർന്ന അപകടസാധ്യതയുള്ള മണ്ണിടിച്ചിൽ മേഖലകൾ നിരീക്ഷിക്കാൻ ദുരന്ത നിവാരണ അതോറിറ്റി 'നഭനേത്ര' എന്ന പ്രത്യേക ഡ്രോണും ഉപയോഗിക്കുന്നുണ്ട്. മണ്ണിടിച്ചിൽ സംബന്ധിച്ച വിവരങ്ങൾ തത്സമയം നൽകാൻ ഡ്രോണിന് കഴിയും. മൺസൂൺ കാലത്തെ ട്രാഫിക് അപകടങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.

Content Highlights: 54 landslide prone areas along the Char Dham travel route

To advertise here,contact us