ജയ്പൂരിലെ എല്‍പിജി ടാങ്കര്‍ അപകടം; മരിച്ചവരുടെ എണ്ണം 15 ആയി

ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ വെന്റിലേറ്റര്‍ തുടരുകയാണ്

ജയ്പൂര്‍: രാജസ്ഥാനില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഉത്തര്‍പ്രദേശ് സ്വദേശിയായ ബാബു, ഹരിയാന സ്വദേശി യുസഫ് എന്നിവര്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ വെൻ്റിലേറ്ററിൽ തുടരുകയാണ്. നിലവില്‍ അഞ്ച് പേരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചിട്ടുണ്ട്.

Also Read:

National
എട്ട് വര്‍ഷം നീണ്ട പ്രണയത്തില്‍ നിന്ന് പിന്മാറി; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ഡിസംബര്‍ 20ന് ജയ്പൂര്‍- അജ്‌മീർ ദേശീയപാതയിലായിരുന്നു സംഭവം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും അപകടത്തില്‍ മരിച്ചു. മറ്റൊരു ട്രക്കുമായി എല്‍പിജി ടാങ്കര്‍ കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ഇതോടെ ടാങ്കറില്‍ നിന്നും വാതകച്ചോര്‍ച്ചയുണ്ടായി. പിന്നാലെ തീ പടരുകയായിരുന്നു.

Content Highlight: Death toll raises to 15 in LPG Tanker Blast in Jaipur

To advertise here,contact us