വിയോ​ഗം ഏറെ വേദനയുണ്ടാക്കുന്നത്..; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് അമിത് ഷാ

ഡൽഹിയിൽ എയിംസിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വി​ദ​ഗ്ധനുമായ ‍ഡോ. മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവർണറായും ധനകാര്യ മന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഷാ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഡൽഹിയിൽ എയിംസിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 92 വയസായിരുന്നു.

എക്സ് പോസ്റ്റിന്റെ പൂർണരൂപം

മുൻ പ്രധാനമന്ത്രി മൻമോ​ഹൻ സിം​ഗിന്റെ നിര്യാണം ഏറെ വേദനയുണ്ടാക്കുന്നതാണ്. റിസർവ് ബാങ്ക് ​ഗവർണറിൽ നിന്നും ധനകാര്യ മന്ത്രിയായും പ്രധാനമന്ത്രിയായുമുള്ള അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ബന്ധുക്കളുടേയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു

Content Highlight: Amit Shah pays tribute to Manmohan Singh

To advertise here,contact us